നമ്പർ പ്ലേറ്റ് മറിച്ചുകൊണ്ട് മോട്ടോർ സൈക്കിളിൽ സ്റ്റണ്ട് ചെയ്തതിന് ഒരു സംഘം പെൺകുട്ടികളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഇവർ ബൈക്കിൽ സ്റ്റണ്ട് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് അറസ്റ്റ്. വീഡിയോയിൽ, ഹാൻഡിൽ പിടിക്കാതെ ഓടിക്കുന്നതും മോട്ടോർ സൈക്കിളിൽ നിൽക്കുന്നതും ഒരു ചക്രത്തിൽ സഞ്ചരിക്കുന്നതുമായാണ് ഉള്ളത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയ്തെന്ന് ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.
മാത്രമല്ല, നിയമപരമായ പ്രത്യാഘാതങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി മോട്ടോർ സൈക്കിൾ യാത്രക്കാരിലൊരാൾ നമ്പർ പ്ലേറ്റ് മറച്ചുവച്ചു. ഇവരുടെ മോട്ടോർ സൈക്കിളുകൾ അധികൃതർ കണ്ടുകെട്ടുകയും നിരവധി ട്രാഫിക് ലംഘനങ്ങൾക്ക് ഫെഡറൽ ട്രാഫിക് നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.
ഇത്തരം ലംഘനങ്ങൾക്ക് 2,000 ദിർഹം പിഴയും 23 ട്രാഫിക് പോയിന്റുകളും കൂടാതെ 60 ദിവസത്തെ വാഹനം പിടിച്ചെടുക്കലും ലഭിക്കും. അതേസമയം അശ്രദ്ധമായി വാഹനമോടിക്കുന്നവരെയോ നിയമലംഘനങ്ങളെയോ കുറിച്ച് അറിയിക്കാൻ 901 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ദുബായ് പോലീസിന്റെ സ്മാർട്ട് ആപ്പിലെ ‘പോലീസ് ഐ’ സേവനം വഴിയോ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് ഞങ്ങൾക്ക് നിർദേശവും നൽകിയിട്ടുണ്ട്.