പുതുപ്പള്ളി എംഎല്‍എയായി ചാണ്ടി ഉമ്മന്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തിങ്കളാഴ്ച രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞ. 11ആം തീയതിയാണ് നിയമസഭ സമ്മേളിക്കും. 37,719 വോട്ടുകള്‍ക്ക് ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. കന്നിയങ്കത്തില്‍ തന്നെ അഭിമാനകരമായ വിജയത്തിലൂടെ ഈ നിയമസഭയിലെ ഏറ്റവും ഭൂരിപക്ഷമുള്ള യുഡിഎഫ് എംഎല്‍എ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചാണ്ടി ഉമ്മന്‍.
പുതുപ്പള്ളി മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളില്‍ മീനടത്തും അയര്‍ക്കുന്നത്തും മാത്രമാണ് യുഡിഎഫിന് ഭരണമുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 9044 ആയി കുറഞ്ഞെങ്കിലും മണര്‍കാട് ഒഴികെ പഞ്ചായത്തുകളില്‍ യുഡിഎഫ് ലീഡ് നേടിയിരുന്നു. എന്നാല്‍ ഇത്തവണ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് ലീഡ് നേടി എന്നതാണ് മറ്റൊരു പ്രത്യേകത.
ഇത് അപ്പയുടെ വിജയമാണ്. ജനങ്ങളുടെ വിശ്വാസത്തിന് ഞാന്‍ ഒരിക്കലും ഭംഗം വരുത്തില്ല. അപ്പ സ്വപ്നം കണ്ട വികസന തുടര്‍ച്ചയ്ക്ക് പുതുപ്പള്ളിക്കൊപ്പം ഇനി ഞാനും ഉണ്ടാകും. വോട്ടു ചെയ്യാത്തവരും ചെയ്തവരും എനിക്ക് തുല്യരാണ്. പുതുപ്പള്ളിയുടെ വികസനത്തിനായി ഇനി ഒരുമിച്ച് പ്രവര്‍ത്തിക്കാം. കൈയെത്തുന്ന ദൂരത്ത് എന്നും ഞാന്‍ ഉണ്ടാകും. 53 വര്‍ഷക്കാലം വികസനവും കരുതലുമായി അപ്പ നിങ്ങളുടെ കൂടെ ഉണ്ടായിയുന്നു. അതുപോലെ ഞാനും ഉണ്ടാകുമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.