ഈ വർഷം സെപ്റ്റംബർ അഞ്ചിന് മുൻപായി നൽകിയിട്ടുള്ള പിഴകൾക്ക് 50 ശതമാനം ഇളവ് നൽകാൻ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചു. ഈ തീരുമാനം ഷാർജ സിറ്റി മുനിസിപ്പാലിറ്റി ഔദ്യോഗികമായി നടപ്പിലാക്കി തുടങ്ങി. ഇത് അനുസരിച്ച് പൊതു പാർക്കിംഗിൽ നിയന്ത്രണവും ആരോഗ്യവും പാലിക്കുക, പരിസ്ഥിതി ആശങ്കകൾ, ഭക്ഷ്യ സുരക്ഷ, നിർമാണ ലംഘനങ്ങൾ, ഹോട്ടൽ സ്ഥാപനങ്ങൾക്കുള്ളിലെ ലംഘനങ്ങൾ, മലിന ജല സംബന്ധമായ പ്രശ്നങ്ങൾ, പരസ്യ സ്ഥാപനങ്ങൾ, മുനിസിപ്പൽ മേൽനോട്ടത്തിന്റെയും നിർവഹണത്തിന്റെയും കീഴിൽ വരുന്ന പിഴകൾ തുടങ്ങിയവയ്ക്ക് ഈ ഇളവ് ബാധകമാണ്.
അതേസമയം ഈ ഇളവ് ലഭിക്കുന്നതിന് 90 ദിവസത്തിനകം (ഡിസംബർ മൂന്ന് വരെ ) പിഴ അടയ്ക്കുകയും വേണം. പിഴ അടയ്ക്കുന്നതിന് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്,മുനിസിപ്പാലിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഔദ്യോഗിക ഔട്ട്ലെറ്റുകൾ, സെൽഫ് സർവീസ് കിയോസ്ക്കുകൾ എന്നിവ ഉപയോഗിക്കാൻ കഴിയും.