‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വളരെയധികം വിവാദങ്ങൾ സൃഷ്ടിക്കുകയും വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത ചിത്രമാണ് 'ദി കേരള സ്റ്റോറി'. ചിത്രം 303.97 കോടി ഗ്രോസ് കളക്ഷൻ നേടി 2023 ലെ എട്ടാമത്തെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ഹിന്ദി...
വിവാദ ചിത്രം ദി കേരള സ്റ്റോറിയുടെ വിജയത്തിൽ വിഷമമുണ്ടെന്നും അതിൽ താൻ അസ്വസ്ഥയാണെന്നും തുറന്നുപറഞ്ഞ് ഫിലിം എഡിറ്റർ ബീനാ പോൾ. ഒരു സിനിമാറ്റിക് മൂല്യവുമില്ലാത്ത വസ്തുതാ വിരുദ്ധമായ സിനിമയാണ് ദി കേരള സ്റ്റോറി...
സിനിമ പ്രഖ്യാപിച്ചത് മുതൽ ഏറെ ജനശ്രദ്ധനേടിയ ചിത്രമാണ് 'ദി കേരള സ്റ്റോറി'. കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമര്‍ഥിക്കുന്ന ചിത്രത്തിനെതിരെ വൻ തോതിലുള്ള പ്രതിഷേധങ്ങളാണ് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി...
'ദ കേരള സ്റ്റോറിക്ക്' നിരോധനം ഏർപ്പെടുത്തിയ പശ്ചിമ ബംഗാൾ സർക്കാർ നടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി. തമിഴ്നാടിനോട് ചിത്രത്തിന് നേരിട്ടോ അല്ലാതെയോ നിരോധനം ഏർപ്പെടുത്തരുതെന്നും കോടതി നിർദേശിച്ചു.
ഈ സിനിമ എല്ലായിടത്തും സമാധാനപരമായി പ്രദർശനം...
വിവാദങ്ങൾ സൃഷ്ടിച്ച ബോളിവുഡ് ചിത്രം 'ദി കേരള സ്റ്റോറി' 150 കോടി ക്ലബ്ബിൽ ഇടം നേടി. സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ചിത്രം മെയ് അഞ്ചിനാണ് റിലീസ് ചെയ്തത്. പത്താമത്തെ ദിവസമാണ് നേട്ടം....
വിവാദം സൃഷ്ടിച്ച ബോളിവുഡ് ചിത്രം ‘ദി കേരള സ്റ്റോറി’യെ പൊളിച്ചടുക്കി യുട്യൂബർ ധ്രുവ് റാഠി. രാഷ്ട്രീയ നിരീക്ഷണങ്ങളിലൂടെ ശ്രദ്ധേയനായ ധ്രുവ് സ്വന്തം യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോയിലൂടെയാണ് ‘ദി കേരള സ്റ്റോറി’യെ...