‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ വിമത വിഭാഗത്തിന് ആയുധങ്ങൾ എത്തിച്ചെന്ന ആരോപണം നിഷേധിച്ച് യുഎഇ. സുഡാനിൽ ഏപ്രിൽ മുതൽ നടക്കുന്ന ആഭ്യന്തര സംഘർഷത്തിൽ ഒരുതരത്തിലുമുള്ള സഹായവും യുഎഇ വിമതർക്ക് നൽകിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ്...
ആഭ്യന്തര യുദ്ധം കാരണം സ്വന്തം ദേശത്തേക്ക് മടങ്ങാൻ സാധിക്കാതെ സുഡാനി സ്വദേശിയായ യുവതിക്ക് ദുബായിൽ നടന്ന പ്രസവത്തിൽ പിറന്നത് ഇരട്ടക്കുട്ടികൾ. റമസാനു മുൻപാണ് സുഡാനി ദമ്പതികളായ ആസിം ഉമറും ഭാര്യ ദുആ മുസ്തഫയും...
സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ വെടിയേറ്റ് മരിച്ച ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം സംസ്കരിച്ചു. നെല്ലിപ്പാറ ഹോളിഫാമിലി പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം. ഏപ്രിൽ 14 നാണ് ആൽബർട്ട് കൊല്ലപ്പെട്ടത്.
പ്രാർത്ഥന ചടങ്ങുകൾക്ക് ശേഷം...
സുഡാനിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സുഡാനീസ് പ്രവാസികൾക്ക് യുഎഇ റെസിഡൻസി വിസ പിഴ ഇളവുകൾ പ്രഖ്യാപിച്ചു. മാനുഷിക പരിഗണനയുടെ പേരിലാണ് അതോറിറ്റി ഈ തീരുമാനമെടുത്തത്.
വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച നിയമം ലംഘിച്ചതിന്...
സുഡാനിലെയും അവിടുത്തെ ജനങ്ങളുടെയും സുരക്ഷയും സമാധാനവും പുനഃസ്ഥാപിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങൾ തുടരുമെന്ന് ക്യാബിനറ്റ് അറിയിച്ചു. ജിദ്ദയിൽ നടന്ന സൗദി-യുഎസ് മധ്യസ്ഥ ചർച്ചയിൽ, മാനുഷിക നിയമം പാലിക്കാനും ഇപ്പോൾ ഒരു മാസത്തിലേറെയായി തുടരുന്ന...
സുഡാനിലെ സാധാരണക്കാരെ സംരക്ഷിക്കുന്നതിനുള്ള് പ്രാഥമിക കരാറിൽ സുഡാൻ സൈന്യത്തിന്റെയും റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന്റെയും പ്രതിനിധികൾ ഒപ്പുവെച്ചു. സൗദി അറേബ്യയുടെയും അമേരിക്കയുടെയും സഹകരണത്തോടെ ജിദ്ദയിൽ വെച്ചാണ് ഇരുവിഭാഗവും കരാറിൽ ഒപ്പുവെച്ചത്. ഒരാഴ്ച മുമ്പായിരുന്നു സുഡാനിലെ...