‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യത്തെ ടെസ്റ്റ് വിജയം ആഘോഷിച്ച് ടീം ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഏഴ് വിക്കറ്റിനാണ് വിജയിച്ചത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 79 റൺസ് വിജയലക്ഷ്യത്തിലേക്ക് 13 ഓവറിൽ മൂന്ന് വിക്കറ്റ്...
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ചയോടെ തുടക്കം. ആദ്യ ഇന്നിങ്സിൽ 55 റൺസ് ചേർക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് പത്ത് വിക്കറ്റും നഷ്ടപ്പെട്ടു. ഇന്ത്യക്കുവേണ്ടി മുഹമ്മദ് സിറാജ് ആറ് വിക്കറ്റുകൾ നേടിയപ്പോൾ...
രണ്ടാം ഏകദിനത്തിൽ ഇന്ത്യക്കെതിരെ എട്ട് വിക്കറ്റിന്റെ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ആദ്യ ഏകദിനത്തിലെ 8 വിക്കറ്റ് തോൽവിക്ക് ദക്ഷിണാഫ്രിക്ക ഇന്ത്യയോട് പകരംവീട്ടി. ഓപ്പണർമാരായ ടോണി ഡെ സോർസിയുടെ സെഞ്ച്വറി മികവും റീസ ഹെൻട്രിക്സിന്റെ...
മൂന്നാം ട്വന്റി20-യിൽ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച് ഇന്ത്യ. 106 റൺസിന്റെ ജയം ഉറപ്പിച്ചാണ് മത്സരത്തെ ഇന്ത്യൻ ടീം സമനിലയിൽ (1-1) തളച്ചത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ സെഞ്ച്വറിക്കരുത്തും കുൽദീപ് യാദവിൻ്റെ അഞ്ച്...
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിനായി ഇന്ത്യൻ ടീം ഇന്നിറങ്ങും. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം നടക്കാതെപോയപ്പോൾ രണ്ടാം മത്സരത്തിൽ മഴയേത്തുടർന്ന് ഡക്ക് വർത്ത് ലൂയിസ് നിയമം ഉപയോഗിച്ചതോടെ മത്സരത്തിൽ ഇന്ത്യ...
ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ഇടയ്ക്ക് പെയ്തൊരു മഴയിൽ കളിയുടെ ഗതി മാറിയ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ 5 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ജയം ഉറപ്പിച്ചത്. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം...