‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പ്രശസ്ത വാഹന ലൂബ്രിക്കന്റ് ഓയിൽ ബ്രാൻഡിന്റെ ലോഗോ അനധികൃതമായി ഉപയോഗിച്ചതിന് രണ്ട് പേർക്കെതിരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. കാർ ഓയിലുകളിൽ സ്പെഷ്യലൈസ് ചെയ്ത പ്രശസ്ത ബ്രാൻഡിന്റെ സ്റ്റിക്കറുകൾ ദുരുപയോഗിച്ച് വ്യാജ ഓയില്‍...
നിയമവിരുദ്ധമായി ഫോണ്‍ കോളുകൾക്കും ഇന്റര്‍നെറ്റ് കോളുകൾക്കും വിലക്ക് ഏര്‍പ്പെടുത്തി യുഎഇ. അനുവദനീയമായ 17 വോയിസ് ആപ്പുകൾ വഴി മാത്രമേ ഇന്റര്‍നെറ്റ് കോളുകൾ ചെയ്യാവൂ എന്ന് യുഎഇ ടെലി കമ്യൂണിക്കേഷന്‍സ് ആന്റ് ഡിജിറ്റൽ ഗവൺമെന്റ്...
സൗദി ജിദ്ദയിലെ താമസയിടങ്ങളിള് അധികൃതരുടെ പരിശോധന. മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കാത്ത 180 താമസസ്ഥലങ്ങൾ നഗരസഭ അധികൃതര്‍ ഒഴിപ്പിച്ചു. വിദേശ തൊഴിലാളികൾ കൂട്ടത്തോടെ താമസിച്ച കേന്ദ്രങ്ങളാണ് ഒഴിപ്പിച്ചത്.
വ്യത്തിഹീനവും സുരക്ഷിതവുമല്ലാത്ത ഇടങ്ങളിലാണ് വിദേശ തൊഴിലാളികൾ കൂട്ടമായി...
അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന നിയമം കര്‍ശനമാക്കി യുഎഇ. വിസ കാലാവധി കഴിഞ്ഞവരും , മതിയായ യാത്രാരേഖകൾ ഇല്ലാതെ രാജ്യത്തെത്തിയവരേയും നാടുകടത്തും. വിവിധ കേസുകളില്‍ അകപ്പെടുന്നവര്‍ക്കും, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും നിയമം ബാധകമാണ്.
ഒക്ടോബര്‍ മൂന്ന്...
മുൻനിര ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമായ 'നെറ്റ്ഫ്ലിക്സ്' രാജ്യത്തെ മാധ്യമ പ്രക്ഷേപണ നിയമങ്ങൾ ലംഘിക്കുന്നതായി യുഎഇ. ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയും യുഎഇ മീഡിയ റെഗുലേറ്ററി ഓഫിസും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
സാമൂഹിക മൂല്യങ്ങൾക്കും...
കഴിഞ്ഞ 18 മാസത്തിനിടെ ലൈസൻസില്ലാത്ത മസാജ് സെന്ററുകളുടെ പ്രവർത്തനത്തിലോ പ്രചാരണത്തിലോ ഉൾപ്പെട്ട 879 പേരെ അറസ്റ്റ് ചെയ്താതായി ദുബായ് പോലീസ്. മസാജ് കാർഡുകൾ വിതരണം ചെയ്തതിന് 309 പേരും പൊതു മര്യാദ ലംഘിച്ച...