‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഡെങ്കിപ്പനിക്കെതിരെ മുൻകരുതൽ സ്വീകരിക്കുന്നതിന്റെ ഭാഗമായി ബോധവത്കരണം ആരംഭിച്ചിരിക്കുകയാണ് യുഎഇ ആരോഗ്യമന്ത്രാലയം. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ വീഡിയോ പ്രചരിപ്പിച്ചാണ് ബോധവത്കരണം എന്നതാണ് പ്രത്യേകത. രോഗം പരത്തുന്ന കൊതുകുകൾ പെരുകുന്നത് തടയാനും ജാഗ്രതപാലിക്കാനും ജനങ്ങൾക്ക്...
ഗർഭച്ഛിദ്ര നിയമങ്ങൾ പ്രഖ്യാപിച്ച് യുഎഇ. ഗർഭച്ഛിദ്രം അനുവദനീയമായ കേസുകളുടെ നടപടിക്രമങ്ങളും നിയന്ത്രണങ്ങളുമാണ് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (മൊഹാപ്) പ്രഖ്യാപിച്ചത്.
ഗർഭച്ഛിദ്രത്തിനായി അപേക്ഷ സമർപ്പിക്കുമ്പോൾ ഒരോ അപേക്ഷയിലും വ്യക്തമാക്കിയിരിക്കുന്ന കാരണങ്ങൾ പഠിക്കാൻ ഓരോ ആരോഗ്യ വകുപ്പും...
ആരോഗ്യമന്ത്രിയുടെ ഓഫിസ് മറയാക്കിയുള്ള നിയമന തട്ടിപ്പ് കേസിൽ പുതിയ വഴിത്തിരിവ്. അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന് പരാതിക്കാരനായ ഹരിദാസ് വെളിപ്പെടുത്തി. പറഞ്ഞത് നുണയാണെന്നും ഹരിദാസ് മൊഴി നൽകി. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ്...
അൽഹോസ്ൻ ആപ്പിന്റെ അപ്ഡേറ്റ് പതിപ്പ് പുറത്തിറക്കി യുഎഇ ആരോഗ്യ അധികൃതർ. നവീകരിച്ച ആപ്പിൽ ജനനം മുതൽ 18 വയസ്സ് തികയുന്നത് വരെയുള്ള കുട്ടികൾക്കുള്ള സമഗ്രമായ വാക്സിനേഷൻ റെക്കോർഡുകൾ ഉൾപ്പെടുന്നു. ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ (MoHAP)...