‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായ് എയർപോർട്ടുകളിലൂടെയുള്ള യാത്ര സുഗമമാക്കുന്നതിനായി പുതിയ സംവിധാനം ആരംഭിക്കാനൊരുങ്ങി അധികൃതർ. ദുബായ് വിമാനത്താവളത്തിൽ ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം ആരംഭിക്കാനൊരുങ്ങുന്നതായാണ് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അധികൃതർ...
ദുബായ് ഇൻർനാഷണൽ എയർപോർട്ടിലെത്തുന്നവർക്ക് പാർക്കിങ് ഫീസിൽ ഇളവ്. വേനലവധി
കണക്കിലെടുത്താണ് ഓഫർ ലഭ്യമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെയാണ് പാർക്കിങ് ഫീസിൽ ഇളവ് അനുവദിച്ചത്.
ഒന്നിലധികം ദിവസത്തേയ്ക്ക് പാർക്ക്...
മുഖത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനായി നിരവധി പേർ കോസ്മെറ്റിക് ശസ്ത്രക്രിയകൾ നടത്താറുണ്ട്. അത്തരത്തിൽ കോസ്മെറ്റിക് ശസ്ത്രക്രിയയ്ക്ക് വിധേയരായവരാണ് നിങ്ങളെങ്കിൽ പാസ്പോർട്ടിൽ പുതിയ ഫോട്ടോ അപ്ഡേറ്റ് ചെയ്യാൻ മറക്കരുത്.
മുഖത്തിന് മാറ്റം വരുത്തിയ യാത്രക്കാരോട് ഏറ്റവും...
ഹജ്ജ് തീർത്ഥാടകർക്ക് സുഗമമായ യാത്ര വാഗ്ദാനം ചെയ്യുന്നതിനായി ദുബായ് വിമാനത്താവളത്തിൽ പ്രത്യേക ചെക്ക്-ഇൻ, ഇമിഗ്രേഷൻ കൗണ്ടറുകൾ ഒരുക്കി. ചെക്ക്-ഇൻ, പാസ്പോർട്ട് നിയന്ത്രണങ്ങൾ എന്നിവയ്ക്കായി പ്രത്യേക കൗണ്ടറുകളും പ്രത്യേക പുറപ്പെടൽ ഗേറ്റുകളുമാണ് ആരംഭിച്ചത്. ബലിപെരുന്നാൾ...
യുഎഇയിൽ മഴയുടെ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ യാത്രക്കാർക്ക് നിർദേശവുമായി എത്തിയിരിക്കുകയാണ് വിമാനത്താവള അധികൃതരും വിവിധ വിമാന കമ്പനികളും. ദുബായ് വിമാനത്താവളം അധികൃതരും രണ്ട് പ്രാദേശിക എയർലൈനുകളുമാണ് മുന്നറിയിപ്പ് നൽകുന്നത്.
അസ്ഥിരമായ കാലാവസ്ഥയായതിനാൽ വിമാനത്താവളത്തിലേക്ക് പോകുമ്പോൾ...
ശക്തമായ മഴയേത്തുടർന്ന് പ്രവർത്തനം താറുമാറായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പൂർവസ്ഥിതിയിലേയ്ക്ക് മടങ്ങിയെത്തി. വിമാനത്താവളത്തിന്റെയും സർവ്വീസുകളുടെയും പ്രവർത്തനം സാധാരണ നിലയിലായതായും നിലവിൽ പ്രതിദിനം 1,400 വിമാനങ്ങൾ ഇവിടെ നിന്നും സർവീസ് നടത്തുന്നതായും ദുബായ് എയർപോർട്ട്സ്...