‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയിൽ നടന്ന ക്ളബ്ബ് ഫുട്ബോൾ മത്സരത്തിനിടെ കലഹിച്ചതിന് 3 ഫുട്ബോൾ താരങ്ങൾക്ക് തടവും 200,000 ദിർഹം പിഴയും വിധിച്ച് കോടതി. പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ തെളിവായി ലഭിച്ചതിൻ്റെ...
റിയാദ് സീസൺ കപ്പിൽ ഫെബ്രുവരി ഒന്നിന് ലയണൽ മെസ്സിയുടെ ഇൻ്റർ മിയാമിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറും ഏറ്റുമുട്ടാനൊരുങ്ങുകയാണ്. മത്സരത്തിന് മുന്നോടിയായി തൻ്റെ അഭിപ്രായം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇൻ്റർ മിയാമി മിഡ് ഫീൽഡിങ്...
ഏകദിന ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് അഭിനന്ദന പ്രവാഹം. ഏഷ്യാ കപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലാണ് രോഹിത് പതിനായിരം നാഴികക്കല്ല് പിന്നിട്ടത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 22-ല്‍...
ദുബായ് പോലീസ് ഓഫീസേഴ്‌സ് ക്ലബിൽ സന്ദർശനം നടത്തി ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യുഎഇ നടപ്പാക്കുന്നന ലോകോത്തര സുരക്ഷാ...
2023ലെ ക്ലബ്ബ് ലോകകപ്പ് ഫുട്ബോൾ മത്സരം സൗദിയില്‍ നടക്കും. ലോക ഫുട്ബോൾ അസോസിയേഷനായ ഫിഫ ചൊവ്വാഴ്ച ജനീവയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഏകകണ്ഠമായിരുന്നു ഫിഫയുടെ പ്രഖ്യാപനം. ഡിസംബർ 12 മുതൽ 21 വരെയായിരിക്കും ക്ലബ്...
ഷാര്‍ജയിലെ ഫുട്ബോൾ ക്ളബ്ബുകളില്‍ സ്വദേശി കായികതാരങ്ങൾക്ക് കൂടുതല്‍ അവസരം നല്‍കിയില്ലെങ്കില്‍ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബുകൾക്കുള്ള ധനസഹായം നിർത്തലാക്കുമെന്ന് ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു. തിങ്കളാഴ്ച...