‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പ്രമുഖ വ്യവസായി എം.എ. യൂസഫലി യു.എ.ഇ.യിൽ എത്തി അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ കുട്ടികൾക്കായി ചികിത്സാ സഹായം. സംഘർഷ മേഖലകളിൽ നിന്നും പിന്നോക്കാവസ്ഥയിലുള്ളവരുമായ 50 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ നടത്താനാണ് തീരുമാനം....
കുട്ടികളെ മാജിക്ക് കാണിച്ച് രസിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ വൈറലാകുന്നു. ബിജെപിയുടെഎക്സ് അക്കൗണ്ടിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.
'കുട്ടികളോടൊപ്പം ആകുമ്പോൾ മോദിജി കുട്ടിയെ പോലെയാകുന്നു' എന്ന...
എയർ ഇന്ത്യ വിമാന കമ്പനി കുട്ടികൾക്കുള്ള ആനുകൂല്യങ്ങളിൽ മാറ്റം വരുത്തിയതിൽ പരിഭവവുമായി കുട്ടിത്താരം ഐസിൻ ഹാഷ്. നിരവധി പരസ്യ ചിത്രങ്ങളിലും സിനിമയിലും അഭിനയിച്ചിട്ടുള്ള താരമാണ് ഐസിൻ. മലയാളിയായ ഐസിൻ അറബ് രാജ്യങ്ങളുടെ പരസ്യത്തിലാണ്...
ബാൽക്കണിയിൽ നിന്നും ജനാലകളിൽ നിന്നും കുട്ടികൾ താഴെ വീഴുന്ന സംഭവങ്ങൾ ഒഴിവാക്കാൻ ഷാർജ ഉദ്യോഗസ്ഥർ റെസിഡൻഷ്യൽ കെട്ടിടങ്ങൾ സന്ദർശിക്കുന്നു. അപകട സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനു മരണങ്ങൾക്ക് കാരണമായേക്കാവുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനും പ്രായോഗിക മാർഗനിർദേശം...
അൽപ്പം കടുപ്പത്തിലുളളരു നിയമവുമായി വരികയാണ് ചൈന . കുട്ടികൾക്ക് ഇൻ്റർനെറ്റ് വിലക്ക് നടപ്പാക്കാനാണ് നീക്കം കുട്ടികളുടെ ഇൻ്റർനെറ്റ് അടിമത്തവും സ്മാർട് ഫോൺ ഉപയോഗവും കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം.
സൈബർ സ്പേസ് അഡ്മിനിസ്ട്രേഷൻ ഓഫ് ചൈനയാണ്...
തെക്കൻ കൊളംബിയിയിൽ നിന്ന് യാത്ര തിരച്ച ചെറുവിമാനം തകർന്ന് ആമസോൺ കാട്ടിൽ അകപ്പെട്ട കുട്ടികളെ ജീവനോടെ കണ്ടെത്തിയിട്ട് ദിവസങ്ങൾ പിന്നിടിന്നു. എന്നാൽ നാൽപ്പത് ദിവസം 13 വയസ്സുളള മൂത്ത കുട്ടിയും ഒരു വയസ്സുളള...