‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ബാലാവകാശവും കുട്ടികളുടെ സംരക്ഷണവും ഉറപ്പാക്കാൻ അബുദാബിയിൽ പുതിയ ചൈൽഡ് സെന്റർ സ്ഥാപിക്കും. കുട്ടികൾക്കെതിരായ അതിക്രമം തടയുന്നതിന്റെ ഭാഗമായാണ് നടപടി.
പ്രസിഡൻഷ്യൽ കോർട്ട് ഡപ്യൂട്ടി ചെയർമാനും അബുദാബി ഏർലി ചൈൽഡ് ഹുഡ് അതോറിറ്റി ചെയർമാനുമായ...
ഷാർജ ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻ്റ് (സിഎസ്ഡി) നടത്തിയ ഒരു സാമൂഹിക പരീക്ഷണത്തിൻ്റെ ഫലം ഇങ്ങനെ. 97 ശതമാനം കുട്ടികളും സൗജന്യ ഐസ്ക്രീമിനായി അപരിചിതരുടെ വാനിൽ കയറുമെന്നാണ് കണ്ടെത്തൽ. കുട്ടികളുടെ സുരക്ഷയെ സംബന്ധിച്ച് നടത്തിയ...
യുഎഇയിൽ ദിവസങ്ങൾക്ക് മുമ്പ് തകർത്തുപെയ്ത മഴയിൽ നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചത്. മഴയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ വൃത്തിഹീനമാകുകയും ചെയ്തിരുന്നു. ഇതോടെ നിരവധി പേരാണ് ദുബായിയുടെ വിവിധ ഭാഗങ്ങൾ വൃത്തിയാക്കാനായി ഇറങ്ങിത്തിരിച്ചത്. അക്കൂട്ടത്തിൽ...
പുണ്യ റമദാൻ മാസത്തിലെ ആദ്യ പത്ത് ദിവസങ്ങൾ പിന്നിട്ടതോടെ 'ഗിർഗിയാൻ' ആഘോഷത്തെ വരവേൽക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് കുവൈറ്റിലെ കുരുന്നുകൾ. റമദാൻ13 മുതലുള്ള മൂന്നു രാവുകൾ കുട്ടികളുടെ ആഘോഷമായി ‘ഗിർഗിയാൻ’ എന്ന പേരിൽ കൊണ്ടാടുന്നത്...
ദുബായ് വിമാനത്താവളത്തിൽ കുട്ടികൾക്കായി പുതിയ കോൾ സെന്റർ. 7 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി സംവദിക്കാൻ പുതിയ കോൾ സെന്റർ വഴി സാധിക്കുമെന്ന് ദുബായിലെ ജനറൽ ഡയറക്റേറ്റ്...
പൊതുഗതാഗത സംവിധാനങ്ങളിൽ കുട്ടികളുടെ യാത്ര സംബന്ധിച്ച നിർദ്ദേശങ്ങളുമായി ദുബായ് ഗതാഗത വകുപ്പ് രംഗത്ത്. എട്ട് വയസ്സിന് താഴെ പ്രായമുളള കുട്ടികൾ മുതിർന്നവർക്കൊപ്പം മാത്രമേ യാത്ര ചെയ്യാവൂ എന്ന് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട്...