‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പുതിയ ദേശീയ ലഹരി വിരുദ്ധ നയത്തിന് യുഎഇ ക്യാബിനറ്റ് അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ അബുദാബിയിൽ വെച്ച് നടന്ന...
സൗദിയിൽ തൊഴിൽ നിയമത്തിലെ പരിഷ്കരണത്തിന് മന്ത്രിസഭയുടെ അംഗീകാരം നൽകി. തൊഴിലാളികളുടെ അവധി, രാജി, പരാതികൾ എന്നിവയിലാണ് പ്രധാന പരിഷ്കരണങ്ങൾ നടത്തിയതെന്നാണ് റിപ്പോർട്ട്. തൊഴിൽ മേഖല മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് തീരുമാനം.
ചിലതെല്ലാം പ്രവാസികൾക്ക് ഗുണമാകുമെങ്കിലും...
മന്ത്രിസഭാ രൂപീകരണ സാധ്യതകളാരാഞ്ഞ് ഇന്ത്യാസഖ്യവും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇന്ന് ഇന്ത്യാസഖ്യം യോഗം ചേരും. പരമാവധി കക്ഷികളെ ഒപ്പം കൂട്ടി അധികാരം പിടിച്ചെടുക്കാനുള്ള സാധ്യതകളാണ് ആരായുന്നത്.
ചന്ദ്രബാബു നായിഡുവിൻ്റ നേതൃത്വത്തിലുള്ള ടിഡിപി,...
കുവൈത്തിൽ പുതിയ മന്ത്രിസഭയ്ക്ക് അംഗീകാരം. ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ല അസ്സബാഹിൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കാണ് കുവൈത്ത് അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമ്മദ് ജാബർ അസ്സബാഹ് അംഗീകാരം നൽകിയത്. 13 പേരുൾപ്പെട്ട മന്ത്രിസഭയാണ്...
പെരുന്നാൾ അവധികളിൽ ഭേദഗതികൾ വരുത്തി സൗദി മന്ത്രിസഭ. നിലവിൽ സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് നാല് ദിവസത്തെ അവധിയാണ് ലഭിക്കുന്നതെങ്കിൽ സർക്കാർ മേഖലയ്ക്ക് കൂടുതൽ അവധിയാണ് ലഭിക്കുന്നത്.
അതുകൊണ്ട് തന്നെ സർക്കാർ വകുപ്പുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും...
സംസ്ഥാന സർക്കാർ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് പാരിതോഷികം തീരുമാനിച്ചു. സ്വർണമെഡൽ ജേതാക്കൾക്ക് 25 ലക്ഷം രൂപയാണ് സമ്മാനം ലഭിക്കുക. വെളളി മെഡൽ ജേതാക്കൾക്ക് 19 ലക്ഷം രൂപയും വെങ്കല മെഡൽ ജേതാക്കൾക്ക്...