‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഷാർജയിലെ ഫ്ലാറ്റിൽ കഞ്ചാവ് വളർത്തിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജരായ സംഘത്തെയാണ് ഷാർജ പോലീസ് അറസ്റ്റ് ചെയ്തത്. ഷാർജ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
പിടിയിലായ...
വിശുദ്ധ റമദാനെ വരവേൽക്കാറുള്ള തയ്യാറെടുപ്പിലാണ് വിശ്വാസ ലോകം. നോമ്പിൻ്റെ പുണ്യം പോലെ പ്രധാനമാണ് ഓരോ ദിവസത്തേയും നോമ്പുതുറയും. പകൽ ഉപവാസവും പ്രാർത്ഥനയുമായി കഴിയുന്ന വിശ്വാസികൾ സൂര്യാസ്തമനത്തോടെയാണ് നോമ്പ് തുറക്കുന്നത്.
പങ്കിടലിൻ്റേയും കരുതലിൻ്റേയും സന്ദേശം കൂടി...
ലോക സാമ്പത്തിക മേഖലയില്‍ 2030 ഓടെ ഗൾഫ് രാജ്യങ്ങൾ കൂടുതല്‍ ശക്തരാകുമെന്ന് റിപ്പോര്‍ട്ട്. ഏഷ്യന്‍ മേഖലയിലെ രാജ്യങ്ങളുമായി ജിസിസി രാഷ്ട്രങ്ങൾ വ്യാപാരം ശക്തമാക്കും. പത്ത് വര്‍ഷത്തിനുളളില്‍ 60 ശതമാനം വ്യാപാര വർധനവ് ഗൾഫ്...
ഏഷ്യാകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയോടും തോറ്റതോടെ ഇന്ത്യയ്ക്ക് വ്യാപക വിമര്‍ശനം.
ഏറെക്കാലത്തിനിടെ ആദ്യമായാണ് ടീം ഇന്ത്യ ഒന്നടങ്കം പഴി കേൾക്കുന്നത്. സൂപ്പർ ഫോറിലെ ആദ്യമത്സരത്തില്‍ പാകിസ്ഥാനോടും രണ്ടാം മത്സരത്തിൽ ശ്രീലങ്കയോടും തോറ്റതോടെ ഏഷ്യാക്കപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകൾ...
ശ്രീലങ്ക - അഫ്ഗാനിസ്ഥാന്‍ മത്സരത്തോടെ ഏഷ്യാകപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് ആറ് മണിയ്ക്ക് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യമത്സരം. ക്രിക്കറ്റ് ആവശേങ്ങളിലേക്ക് ആരാധകര്‍ കടക്കുമ്പോൾ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി....
ഗൾഫ് മലയാളികളുടെ ഹൃദയം കവര്‍ന്ന റേഡിയോ അവതാരകന്‍ വെട്ടൂർ ജി ശ്രീധരൻ അന്തരിച്ചു. 74 വയസ്സായിരുന്നു. വൃക്ക രോഗസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേ ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യാഴാഴാച വൈകിട്ട് നാവായിക്കുളം...