യുഎസിൽ കഞ്ചാവ് കേസില്‍പ്പെട്ട ആളുകള്‍ക്ക് മാപ്പ് കൊടുക്കുന്നതായി ജോ ബൈഡന്‍

Date:

Share post:

യുഎസിൽ കഞ്ചാവ് കേസില്‍പ്പെട്ട ആയിരക്കണക്കിന് ആളുകള്‍ക്ക് മാപ്പ് കൊടുക്കുന്നതായി യുഎസ് പ്രസിഡൻ്റ് ജോ ബൈഡന്‍ പ്രഖ്യാപനം നടത്തി. ചെറിയ തോതില്‍ കഞ്ചാവ് കൈവശം വച്ചതിനോ ഉപയോഗിച്ചതിനോ ആരും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതില്ലെന്ന് പറഞ്ഞാണ് ബൈഡന്‍ ഈ ഉത്തരവിറക്കിയത്. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളും ഈ ഉത്തരവ് നടപ്പിലാക്കണമെന്നും ജോ ബൈഡന്‍ ആവശ്യപ്പെട്ടു.

നിലവില്‍ അമേരിക്കയില്‍ 6500ഓളം ആളുകളാണ് കഞ്ചാവ് കേസിൽപെട്ടിട്ടുള്ളതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജ്യത്ത് കഞ്ചാവ് ഭാഗികമായെങ്കിലും നിയമവിധേയമാക്കുന്നതിന് മുന്നോടിയായാണ് ഇത്തരമൊരു നീക്കം.

ചെറിയ തോതില്‍ കഞ്ചാവ് കൈവശം വച്ചതിന് ശിക്ഷയനുഭവിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ ഈ രാജ്യത്തുണ്ടെന്ന് പറഞ്ഞ ജോ ബൈഡൻ അവര്‍ക്കൊക്കെ തൊഴില്‍, പാര്‍പ്പിടം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന അവകാശങ്ങളെല്ലാം നിഷേധിക്കപ്പെടുമെന്നത് ഒഴിവാക്കാനാണ് ഞാന്‍ ഇത്തരമൊരു തീരുമാനെടുത്തതെന്നും പ്രതികരിച്ചു.

എന്നാൽ കഞ്ചാവ് കടത്ത്, വില്‍പ്പന, പ്രായപൂര്‍ത്തിയാകാത്തവര്‍ ഉപയോഗിക്കുന്നത് എന്നിവ കുറ്റകൃത്യങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...