കാൽനട ക്രോസിംഗുകളിൽ വാഹനം പാർക്ക് ചെയ്താൽ ഇനി 500 ദിർഹം പിഴ

Date:

Share post:

റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാ​ഗമായി ട്രാഫിക് നിയമങ്ങൾ കർശനമാക്കാനും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും യുഎഇ തീരുമാനിച്ചു. അതിന്റെ ഭാ​ഗമായി ഇനി മുതൽ കാൽനട ക്രോസിംഗുകളിൽ വാഹനം പാർക്ക് ചെയ്താൽ 500 ദിർഹം പിഴ ചുമത്തുകയും ഡ്രൈവിംഗ് ലൈസൻസിൽ ആറ് ബ്ലാക്ക് പോയിന്റുകൾ ചേർക്കുകയും ചെയ്യും.

റോഡ് മുറിച്ചുകടക്കുമ്പോൾ കാൽനടയാത്രക്കാർക്ക് അപകടം സംഭവിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. കാൽനടയാത്രക്കാർക്ക് ക്രോസിംഗിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ മുൻഗണന നൽകേണ്ടതുണ്ട്. എന്നാൽ പല ഡ്രൈവർമാരും നിയുക്ത കാൽനട ക്രോസിംഗുകളിൽ, പ്രത്യേകിച്ച് വാണിജ്യ, വ്യാവസായിക മേഖലകളിൽ വാഹനം നിർത്താൻ തയ്യാറാകാറില്ല. അങ്ങനെയുള്ളവർക്ക് കാൽനടയാത്രക്കാർക്ക് വഴിയുടെ അവകാശം നൽകേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ചും അവരുടെ സുരക്ഷയേക്കുറിച്ചും അവബോധം നൽകുന്നതിനായി ബോധവത്കരണ പരിപാടികളും നടത്തും. ഇതിന്റെ ഭാ​ഗമായി ട്രാഫിക് പട്രോളിം​ഗ് ഊർജ്ജിതമാക്കാനാണ് നീക്കം.

ഉം അൽ ഖുവൈൻ പോലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്‌മെന്റിന്റെ ട്രാഫിക് അവേർനെസ് ആൻഡ് ഇൻഫർമേഷൻ ബ്രാഞ്ചാണ് ബോധവത്കരണ കാമ്പയിൻ ആരംഭിച്ചത്. എല്ലാ റോഡ് ഉപയോക്താക്കൾക്കിടയിലും ട്രാഫിക് അവബോധം പ്രോത്സാഹിപ്പിക്കുക, ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയിക്കുക, സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള അവകാശങ്ങൾ ഊന്നിപ്പറയുക എന്നിവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...