നരസിംഹ റാവു, ചൗധരി ചരൺ സിങ്, എം.എസ് സ്വാമിനാഥൻ എന്നിവർക്ക് ഭാരതരത്ന പുരസ്കാരം

Date:

Share post:

രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന മൂന്ന് പേർക്ക് കൂടി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ പ്രധാനമന്ത്രിമാരായ പി.വി.നരസിംഹ റാവു, ചൗധരി ചരൺ സിങ്, ഇന്ത്യൻ ഹരിതവിപ്ലവത്തിൻ്റെ പിതാവും പ്രമുഖ കാർഷിക ശാസ്ത്രജ്‌ഞനും മലയാളിയുമായ എം.എസ് സ്വാമിനാഥൻ എന്നിവർക്കാണ് ഭാരതരത്ന പുരസ്‌കാരം പ്രഖ്യാപിച്ചത്.

മരണാനന്തര ബഹുമതിയായാണ് മൂവർക്കും പുരസ്‌കാരം നൽകുന്നത്. ഇത്തവണ 5 പേരെയാണ് പുരസ്കാരത്തിനായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത്. മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ.കെ.അഡ്വാനി, ബീഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂർ എന്നിവർക്ക് കഴിഞ്ഞ ദിവസം ഭാരതരത്ന പ്രഖ്യാപിച്ചിരുന്നു. സാധാരണ വർഷത്തിൽ പരമാവധി മൂന്ന് പേർക്കാണ് പുരസ്കാരം നൽകാറുള്ളത്.

ഭാരതരത്ന ലഭിക്കുന്ന ആദ്യ മലയാളിയാണ് എം.എസ് സ്വാമിനാഥൻ. ഇതിന് മുമ്പ് എം.ജി.രാമചന്ദ്രന് (എംജിആർ) ഭാരതരത്ന കിട്ടിയിട്ടുണ്ടെങ്കിലും അദ്ദേഹം സ്വയം തമിഴ്‌നാട്ടുകാരനായാണ് വിശേഷിപ്പിച്ചതും ജീവിച്ചതും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വ്യാജ ഡേറ്റാ ഓഫറുകളിൽ കുടുങ്ങരുതെന്ന് ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ...

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...