മുൻ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് പാകിസ്താൻ സൈന്യം മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പ്രമുഖ മാധ്യമ സ്ഥാപനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സൈന്യം നിര്‍ദേശം നല്‍കിയത്. അല്‍ ഖാദിര്‍ ട്രസ്റ്റ് കേസില്‍ ഇമ്രാന്‍ ഖാൻ അറസ്റ്റിലാവുകയും പിന്നീട് ജയിൽ മോചിതനാവുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ജനപ്രീതിക്ക് കോട്ടം തട്ടാത്ത സാഹചര്യത്തിലാണ് നടപടി.
മെയ് ഒൻപതിനാണ് അല്‍ ഖാദിര്‍ അഴിമതി കേസില്‍ ഇമ്രാനെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളും അക്രമങ്ങളും ഉണ്ടാവുകയും ചെയ്തിരുന്നു. പാക് പഞ്ചാബ് പ്രവിശ്യയില്‍ മാത്രം ഏകദേശം ആയിരത്തോളം തെഹ്രീക് ഇ ഇന്‍സാഫ് നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റിലായി നിരവധി പേരാണ് അന്നത്തേ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
അതേസമയം ഇമ്രാനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിര്‍ത്തണമെന്ന സൈന്യത്തിന്റെ നിര്‍ദേശം രാജ്യത്തെ ആറിലധികം മാധ്യമപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. മാധ്യമപ്രവര്‍ത്തകരെ ദ്രോഹിക്കാന്‍ അവര്‍ക്ക് ഒരുപാട് വഴികളുണ്ടെന്ന് ഒരു പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പത്ര വിതരണം നടത്തുന്നതിൽ തടസമുണ്ടാക്കുക, കേബിള്‍ തകരാറിലാക്കുക എന്നിവ അതില്‍ ഉൾപ്പെടുന്നു. കൂടാതെ ഭീഷണിപ്പെടുത്തുക എന്നത് അവരുടെ മറ്റൊരു ഉപകരണമാണെന്നും മാധ്യമപ്രവര്‍ത്തകന്‍ കൂട്ടിച്ചേര്‍ത്തു.