ഇടുക്കി മൂന്നാറിലെ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടൽ. ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയിലായി. ഉരുൾപൊട്ടലിൽ ആളപായമില്ല. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
അതേസമയം എസ്റ്റേറ്റിലെ ലയങ്ങൾ തലനാരിഴയ്ക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.പുലർച്ചെ നാട്ടുകാർ അറിയച്ചതിനെ തുടർന്ന് പൊലീസ്, ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി സമീപത്തെ 175 കുടുംബങ്ങളെ അപകട പ്രദേശശത്തു നിന്നും മാറ്റിപ്പാർപ്പിച്ചു. പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്.
കനത്ത മഴ തുടരുകയാണ്. വട്ടവട സംസ്ഥാന പാതയിലെ പുതുക്കുടിയിൽ റോഡ് തകർന്നതിനെ തുടർന്ന് വട്ടവട ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് ദേവികുളം തഹസിൽദാർ അറിയിച്ചു. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വട്ടവടയില്‍ ഒരേക്കറോളം കൃഷി ഭൂമി നശിക്കുകയും ഇടിഞ്ഞുതാഴുകയും ചെയ്തിരുന്നു.