തോട്ടം തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കാൻ തീരുമാനിച്ചു. 41 രൂപ വർധിപ്പിക്കുമെന്നാണ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചത്. ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളവർധനവ് നടപ്പാക്കും.
ലേബർ കമ്മീഷൻ ഓഫീസർ കെ വാസുകി, അഡീഷണൽ ലേബർ കമ്മീഷണർ കെ ശ്രീലാൽ അടക്കമുള്ളവരുമായി മന്ത്രി വി ശിവൻകുട്ടി ചർച്ച നടത്തിയ ശേഷമാണ് ഈ തീരുമാനം. തോട്ടം തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
തോട്ടം തൊഴിലാളികളുടെ വളരെ നാളത്തെ ആവശ്യമാണ് ഇപ്പോൾ സർക്കാർ അംഗീകരിച്ചിരിക്കുന്നത്. അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷം വേഗത്തിൽ തുക തൊഴിലാളികളിലേക്കെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.