എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. തുടർന്ന് പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികളുടെയും ഫലം നാല് മണിയോടെ വെബ്സൈറ്റുകളിലും ലഭ്യമാക്കും. ഇതോടൊപ്പം ടെക്നിക്കൽ, ആർട്ട് എസ്.എൽ.സി പരീക്ഷ ഫലവും പ്രഖ്യാപിക്കും. കഴിഞ്ഞ വർഷത്തേക്കാൾ രണ്ടാഴ്ച്ച മുമ്പാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്.
4,27,105 വിദ്യാർത്ഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷയെഴുതിയത്. കഴിഞ്ഞ വർഷത്തേക്കാൾ 7,977 വിദ്യാർത്ഥികൾ ഈ വർഷം കൂടുതലാണ്. വിദ്യാർത്ഥികൾ ആത്മവിശ്വാസത്തോടെ ഫലം അറിയാൻ തയ്യാറായിരിക്കണമെന്നും ഒരു തരത്തിലുള്ള ടെൻഷനും ആവശ്യമില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഫലപ്രഖ്യാപനത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി.
www.prd.kerala.gov.in, www.result.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലാണ് ഫലം ലഭ്യമാക്കുക. കൂടാതെ PRD Live മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും. അതേസമയം ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാ ഫലങ്ങൾ നാളെ പ്രഖ്യാപിക്കും.