സംസ്ഥാനത്ത് ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലപ്രഖ്യാപനം നടക്കുക. സെക്രട്ടറിയേറ്റ് പിആർഡി ചേമ്പറിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.
ഫലപ്രഖ്യാപനത്തിന് ശേഷം വൈകിട്ട് നാല് മണി മുതൽ റിസൾട്ട് ലഭ്യമാകും. www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in www.examresults.kerala.gov.in, www.results.kite.kerala.gov.in എന്ന വെബ്സൈറ്റുകൾ വഴിയും മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും ഫലം അറിയാൻ സാധിക്കും.