സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്ത എം വി ഗോവിന്ദൻ മന്ത്രി സ്ഥാനം രാജിവെച്ചതോടെ മന്ത്രിസഭയിലേക്ക് നിലവിലെ സ്പീക്കർ എം ബി രാജേഷ് എത്തുന്നു. രാജേഷിന് പകരം സ്പീക്കർ സ്ഥാനത്തേക്ക് എ എൻ ഷംസീർ എംഎൽഎ എത്തും. സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.
എം ബി രാജേഷിന്റെ വകുപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം ഇനിയും പുറത്തുവരാനുണ്ട്. അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണന് സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ പകരം എം വി ഗോവിന്ദനെ തെരഞ്ഞെടുക്കുകയായിരുന്നു.