സംസ്ഥാനത്തെ സ്കൂളുകളിൽ 6043 അധിക തസ്തികകള്‍ സൃഷ്ടിക്കാൻ സർക്കാർ അനുമതി നൽകി. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലാണ് 2022-23 അധ്യയന വർഷത്തെ തസ്തിക നിർണ്ണയ പ്രകാരം അധിക തസ്തികകൾ സൃഷ്ടിക്കുക. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
സർക്കാർ മേഖലയിലെ 1114 സ്കൂളുകളിൽ നിന്നായി 3101 അധിക തസ്തികകളും എയ്ഡഡ് മേഖലയിലെ 1212 സ്കൂളുകളിൽ നിന്നായി 2942 അധിക തസ്തികകളും ഇതിൽ ഉൾപ്പെടും. 5944 അധ്യാപക തസ്തികകളും 99 അനധ്യാപക തസ്തികകളുമാണ് ഇതോടെ സൃഷ്ടിക്കപ്പെടുക.
പുതിയതായി സൃഷ്ടിക്കുന്ന 6043 തസ്തികകളിൽ എയ്ഡഡ് മേഖലയിൽ കുറവുള്ള 2996 തസ്തികകളിലെ അധ്യാപകരെ കെഇആറിലെ വ്യവസ്ഥകൾ പ്രകാരം പുനർവിന്യസിക്കുകയും സർക്കാർ മേഖലയിൽ 1638 അധ്യാപകരെ ക്രമീകരിക്കുകയും ചെയ്യാനാണ് തീരുമാനം.