പ്രതിമാസ ഇന്റർനെറ്റ് നിരക്കുകൾ പുറത്തുവിട്ട് കെഫോൺ

Date:

Share post:

കേരളത്തിലെ എല്ലാ വീടുകളിലും സർക്കാർ ഓഫീസുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന കെ ഫോൺ പദ്ധതിയുടെ പ്രതിമാന നിരക്കുകൾ പുറത്തുവിട്ടു. സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ ബ്രോഡ്ബാന്റ് കണക്ഷൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് പ്രതിമാസ നിരക്കിലുമാണ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക.

6 മാസ കാലയളവിലുള്ള 9 പ്ലാനുകളുടെ താരിഫ് വിവരങ്ങളാണ് കെ ഫോൺ ഇപ്പോൾ പുറത്തുവിട്ടത്. 20 എംബിപിഎസ് വേഗത്തിൽ 3,000 ജിബി ഡേറ്റ 6 മാസത്തേക്ക് ലഭിക്കുന്ന പ്ലാനിനാണ് നിരക്ക് ഏറ്റവും കുറവ്. പ്രതിമാസം 299 രൂപ നിരക്കിൽ 6 മാസത്തേക്ക് 1,794 രൂപയാണ് ഈടാക്കുക. 30 എംബിപിഎസ് വേഗത്തിൽ 3,000 ജിബി ഡേറ്റ 6 മാസത്തേക്കു ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 349 രൂപ നിരക്കിൽ 2,094 രൂപയാണ് നിരക്ക്. 17,412 സർക്കാർ ഓഫീസുകളിലും 9,000 വീടുകളിലും കെ ഫോൺ കണക്ഷൻ നല്കിയെന്ന് സർക്കാർ അറിയിച്ചു.

കെ ഫോണിലെ മറ്റു പ്ലാനുകൾ സംബന്ധിച്ച വിവരങ്ങൾ അറിയാം. 40 എംബിപിഎസ് വേഗത്തിൽ 4,000 ജിബി ഡേറ്റ 6 മാസം – ഒരു മാസത്തേക്ക് 399 രൂപ നിരക്കിൽ 2394 രൂപ, 50 എംബിപിഎസ് വേഗത്തിൽ 5,000 ജിബി ഡേറ്റ 6 മാസം – ഒരു മാസത്തേക്ക് 449 രൂപ നിരക്കിൽ 2694 രൂപ, 75 എംബിപിഎസ് വേഗത്തിൽ 4,000 ജിബി ഡേറ്റ 6 മാസം – ഒരു മാസത്തേക്ക് 499 രൂപ നിരക്കിൽ 2994 രൂപ, 100 എംബിപിഎസ് വേഗത്തിൽ 5,000 ജിബി ഡേറ്റ 6 മാസ- ഒരു മാസത്തേക്ക് 599 രൂപ നിരക്കിൽ 3594 രൂപ, 150 എംബിപിഎസ് വേഗത്തിൽ 5,000 ജിബി ഡേറ്റ 6 മാസം- ഒരു മാസത്തേക്ക് 799 രൂപ നിരക്കിൽ 4794 രൂപ, 200 എംബിപിഎസ് വേഗത്തിൽ 5,000 ജിബി ഡേറ്റ 6 മാസം- ഒരു മാസത്തേക്ക് 999 രൂപ നിരക്കിൽ 5994 രൂപ, 250 എംബിപിഎസ് വേഗത്തിൽ 5,000 ജിബി ഡേറ്റ 6 മാസം- ഒരു മാസത്തേക്ക് 1249 രൂപ നിരക്കിൽ 7494 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...