ശബരിമലയിലേക്ക് അലങ്കരിച്ച് വരുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി. തീർത്ഥാടനത്തിനായി പുഷ്പങ്ങളും ഇലകളും ഉപയോഗിച്ച് അലങ്കരിച്ചുവരുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇത് മാട്ടോർ വാഹന ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കൂടാതെ, സർക്കാർ ബോർഡ് വെച്ച് വരുന്ന തീർത്ഥാടക വാഹനങ്ങൾക്കെതിരെ നടപടി ഉണ്ടാകണമെന്നും കോടതി ഉത്തരവിട്ടു. പുഷ്പങ്ങളും ഇലകളുമെല്ലാം ഉപയോഗിച്ച് അലങ്കരിച്ചാണ് ശബരിമലയിലേക്ക് പല തീർത്ഥാടന വാഹനങ്ങളും എത്താറുള്ളത്. എന്നാൽ, വിവിധ സ്ഥലങ്ങളിൽ നിന്ന് ശബരിമല സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളും ഇത്തരത്തിൽ അലങ്കരിച്ചാണ് സർവീസ് നടത്താറുള്ളത്. എന്നാൽ ഇത്തരത്തിൽ യാതൊരു അലങ്കാരവും ഒരു വാഹനത്തിലും പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.