വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ 2 മുതല്‍ 8 വരെ സംസ്ഥാനത്തെ എല്ലാ ദേശീയോദ്യാനങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാക്കി. കേരളത്തിലെ ദേശീയോദ്യാനങ്ങൾ, കടുവ സംരക്ഷണ കേന്ദ്രങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവിടങ്ങളിൽ ഒരാഴ്ച സഞ്ചാരികൾക്ക് സൗജന്യ പ്രവേശന നൽകുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രനാണ് അറിയിച്ചത്.
കൂടാതെ, വാരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന മത്സര പരിപാടികളില്‍ വിജയിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 8 മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് കേരളത്തിലെ എല്ലാ സംരക്ഷണ പ്രദേശങ്ങളിലും പ്രവേശനം സൗജന്യമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.