വ്യവസായിയും ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനുമായ ജോയ് ആലുക്കാസിന്റെ ആത്മകഥ പുറത്തിറങ്ങുന്നു. ‘സ്പ്രെഡിങ്ങ് ജോയ് – ഹൗ ജോയ് ആലുക്കാസ് ബികം ദി വേൾഡ്സ് ഫേവറിറ്റ് ജ്വല്ലർ’ എന്നാണ് ആത്മകഥയുടെ പേര്. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് നവംബർ 5-ന് വൈകുന്നേരം 5 മണിക്കാണ് പുസ്തക പ്രകാശനം നടക്കുക.
പുസ്തക പ്രകാശന ചടങ്ങിൽ ജോയ് ആലുക്കാസ് ഗ്ലോബൽ ബ്രാൻഡ് അംബാസഡറും നടിയുമായ കജോൾ ദേവ്ഗൺ മുഖ്യാതിഥിയാകും. ഹാർപ്പർകോളിൻസാണ് പ്രസാധകർ. പുസ്തകത്തിന്റെ മലയാളം, അറബിക് വിവർത്തനങ്ങൾ ഉടൻ പുറത്തിറങ്ങും. യുഎഇ, ഇന്ത്യ, യുകെ, യുഎസ്എ എന്നീ രാജ്യങ്ങളിൽ ആമസോണിലൂടെയും മറ്റ് ഇ-കൊമേഴ്സ് പോർട്ടലുകളിലൂടെയും ആത്മകഥ ലഭ്യമാക്കും.
‘സ്പ്രെഡിങ്ങ് ജോയ്’ എന്റെ പിതാവിന് ഞാൻ സമർപ്പിക്കുന്നു. എന്റെ കഥ വായിക്കുന്ന നിങ്ങളെ ഓരോരുത്തരെയും അത് ഉത്തേജിപ്പിക്കുമെന്നും പ്രതിസന്ധികളിൽ പതറാത്ത അചഞ്ചലമായ ഒരു മനോഭാവം വളർത്തിയെടുക്കാൻ അത് നിങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. പുസ്തകം ലോകമെമ്പാടും പ്രസിദ്ധീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്തതിന് ഹാർപ്പർകോളിൻസിനോട് തന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കാൻ ഈ അവസരം ഉപയോഗിക്കുകയാണ്’ എന്നാണ് ജോയ് ആലുക്കാസ് തന്റെ ആത്മകഥയേക്കുറിച്ച് വ്യക്തമാക്കിയത്.