ചന്ദ്രനെ തൊട്ടുരുമി ചന്ദ്രയാൻ 3. ചന്ദ്രോപരിതലത്തിലെ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തു വിട്ടു. ചന്ദ്രയാൻ മൂന്നിലെ ലാൻഡറിലെ ഹസാർഡ് ഡിറ്റെക്ഷൻ ആൻഡ് അവോയ്ഡൻസ് കാമറ പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ലാൻഡർ ഹസാർഡ് ഡിറ്റെക്ഷൻ ആൻഡ് അവോയ്ഡൻസ് ക്യാമറയാണ് (എൽഎച്ച്ഡിഎസി) ചിത്രങ്ങൾ പകർത്തിയത്.
നിലവിൽ 25 കിലോമീറ്റർ മുതൽ 134 കിലോമീറ്റർ വരെ ഉയരമുള്ള ഭ്രമണപഥത്തിലാണ് ലാൻഡർ മൊഡ്യൂൾ. ചന്ദ്രന്റെ ഭൂമിയിൽ നിന്നും കാണാൻ സാധിക്കാത്ത ഭാഗങ്ങളിലെ ചിത്രങ്ങളാണ് കാമറ പകർത്തിയത്. വലിയ ഗർത്തങ്ങൾ അടക്കം ചിത്രങ്ങളിൽ വ്യക്തമാണ്.
ഈ മാസം 23 ന് വൈകീട്ട് ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. വൻ ഗർത്തങ്ങളും പാറക്കഷ്ണങ്ങളും ഇല്ലാത്ത ഭാഗം കണ്ടെത്തി സുരക്ഷിതമായി ഇറങ്ങാൻ പറ്റിയ പ്രദേശം കണ്ടെത്താനാണ് കാമറ സഹായിക്കുന്നത്. അഹമ്മദാബാദിലെ സ്പെയ്സ് ആപ്ലിക്കേഷൻ സെന്ററിലാണ് കാമറ വികസിപ്പിച്ചത്. ലാൻഡറിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ കഴിഞ്ഞദിവസം വിജയകരമായി നടത്തിയിരുന്നു.
Chandrayaan-3 Mission:
Here are the images of
Lunar far side area
captured by the
Lander Hazard Detection and Avoidance Camera (LHDAC).This camera that assists in locating a safe landing area — without boulders or deep trenches — during the descent is developed by ISRO… pic.twitter.com/rwWhrNFhHB
— ISRO (@isro) August 21, 2023