കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടി നവ്യ നായരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. അനധികൃത സ്വത്ത് സമ്പാദനത്തിന് അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥനായ സച്ചിൻ സാവന്തിന് നവ്യയുമായി ബന്ധമുണ്ടെന്നും സച്ചിൻ നടിക്ക് ആഭരണങ്ങൾ ഉൾപ്പെടെ സമ്മാനിച്ചതായി കണ്ടെത്തിയതായും ഉദ്യോഗസ്ഥർ ആരോപിച്ചു.
എന്നാൽ തങ്ങൾ സുഹൃത്തുകൾ മാത്രമാണെന്നും അതിനപ്പുറം യായൊരുബന്ധവും ഇല്ലെന്നും നവ്യ നായർ വ്യക്തമാക്കി. ഇരുവരുടേയും ഫോൺ വിവരങ്ങൾ ഉൾപ്പെടെ ഇ.ഡി ഉദ്യോഗസ്ഥർ പരിശോധിച്ചു. കേസുമായി ബന്ധപ്പെട്ട് ഇ.ഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. കേസന്വേഷണം തുടരുകയാണ്.