വ്യാജ അഡ്മിഷൻ, ഇന്ത്യൻ വിദ്യാർത്ഥികളെ നാട് കടത്തുന്നത് താൽക്കാലികമായി നിർത്തിവച്ച് കാനഡ 

Date:

Share post:

വ്യാജ അഡ്മിഷൻ ഓഫർ ലെറ്ററുകളുടെ പേരിൽ ഇന്ത്യൻ വിദ്യാർത്ഥികളെ പുറത്തക്കുന്നത് കാനഡ താത്കാലികമായി നിർത്തി വച്ചു. കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിൽ ഏജന്റ് മുഖേന ലഭിച്ച അഡ്മിഷൻ ഓഫർ ലെറ്ററുകൾ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ ഏറെ ആശങ്കയിലായിരുന്നു ഇന്ത്യൻ വിദ്യാർത്ഥികൾ. കൂടാതെ വ്യാജ ഓഫർ ലെറ്ററുകളുടെ പേരിൽ 700 ഇന്ത്യൻ വിദ്യാർത്ഥികളോട് കനേഡിയൻ സർക്കാർ രാജ്യം വിട്ട് പോവാനുള്ള നിർദ്ദേശം നൽകിയേക്കും എന്ന രീതിയിലുള്ള വാർത്തകളും വന്നിരുന്നു. ഈ വാർത്തകൾ നാടുകടത്തുമെന്ന സാധ്യത ശക്തമാക്കിയ തോടെ നിരവധി വിദ്യാർത്ഥികൾ കനേഡിയൻ തെരുവുകളിൽ ഇറങ്ങി പ്രതിഷേധിക്കുകയാണ്.

അതേസമയം വിദ്യാർത്ഥിക്കൾക്കെതിരെ കനത്ത നടപടികൾ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായതോടെ കാനഡയിലെ ഇമിഗ്രേഷൻ വകുപ്പ് മന്ത്രി ഷോൺ ഫ്രേസിയർ ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കി. വ്യാജ അഡ്മിഷനുമായി ബന്ധപ്പെട്ട തട്ടിപ്പിൽ ഇരയായ ഇന്ത്യൻ വിദ്യാർത്ഥികളെ ഉടൻ നാടുകടത്തുന്നിലെന്നാണ് പ്രസ്താവനയിൽ പറയുന്നത്. ക്ഷേമത്തിനാണ് രാജ്യം എപ്പോഴും മുൻഗണന നൽകുന്നത്. അതിനാൽ തിരക്കിട്ടുള്ള നാടുകടത്തിൽ ഉണ്ടാകില്ല എന്നുമാണ് വിശദീകരണം.

വ്യാജ ഓഫർ ലെറ്റർ കേസിൽ അന്വേഷണം നടത്താൻ കാനഡ ബോർഡർ സർവീസസ് ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ തട്ടിപ്പിനിരയായ വിദ്യാർത്ഥികൾക്ക് നാടുകടത്തലിന്റെ പെട്ടെന്നുള്ള നടപടികൾ നേരിടേണ്ടി വരില്ലെന്നുമാണ് പ്രസ്താവനയുടെ ഉള്ളടക്കം. ‘തട്ടിപ്പുകാരുടെ വഞ്ചനയ്ക്ക് ഇരയായവർക്ക് ഈ നടപടി വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് രാജ്യം മനസ്സിലാക്കുന്നു. വിദ്യാർത്ഥികളുടെ ക്ഷേമത്തിനാണ് രാജ്യം പ്രാധാന്യം നൽകുന്നത്. അത് ഉറപ്പാക്കാൻ ഉദ്യോഗസ്ഥരുടെ ഒരു ദൗത്യ സംഘത്തിന് രാജ്യം രൂപം നൽകിയിട്ടുണ്ട്. ഈ ദൗത്യ സംഘം കാനഡ ബോർഡർ സർവീസ് ഏജൻസിയുമൊത്ത് സംയുക്തമായി പ്രവർത്തിച്ച് യഥാർത്ഥത്തിൽ തട്ടിപ്പിനിരകളായവരെ കണ്ടെത്തും. ഇവരിൽ നിന്ന് കാനഡയിൽ പഠനാവശ്യത്തിനായി എത്തിയവരെയും പഠനത്തിൽ മാത്രം ശ്രദ്ധ ചെലുത്തിയവരെയും തിരിച്ചറിയും. ഇങ്ങനെ നടപടി എടുക്കുന്നതിൽ നിന്നും ആനുകൂല്യം അർഹിക്കുന്നവരെ സംരക്ഷിക്കുകയും അവർക്ക് രാജ്യം വിട്ട് പോകേണ്ടി വരില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് പ്രസ്താവനയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...