വിചാരണത്തടവ് അനന്തമായി നീളുന്നത് നീതി നിഷേധമെന്ന് പി ഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി മാധ്യമങ്ങളോട്. എന്നോട് ചെയ്ത നീതികേട് രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തിന് തന്നെ അപമാനമാണ്.
തനിക്കെതിരെയുള്ളത് കെട്ടിച്ചമച്ച കേസാണ്, അതിനാൽ തന്നെ കേസ് അവസാനമില്ലാതെ നീളുകയാണെന്നും ഇത് നീതി നിഷേധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്ര കാലം വിചാരണത്തടവുകാരനായി വേറെ ആർക്കും കഴിയേണ്ടി വന്നിട്ടില്ലെന്നും മഅദനി പറഞ്ഞു.
ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണുന്നതിനാണ് സുപ്രീംകോടതി അനുമതിയോടെ അബ്ദുൾ നാസർ കേരളത്തിലേക്ക് എത്തുന്നത്. 12 ദിവസത്തേക്കാണ് സുപ്രീംകോടതി മഅദനിക്ക് യാത്രാനുമതി നല്‍കിയിരിക്കുന്നത്.