കരളിൽ ആവശ്യത്തിലധികം കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കൊണ്ടുണ്ടാകുന്ന ഒരു അവസ്ഥയാണ് സ്റ്റീറ്റോസിസ് എന്ന ഫാറ്റി ലിവർ. കരളിന്റെ ഭാരത്തിൻ്റെ 5% മുതൽ 10% വരെ കൊഴുപ്പ് കൂടിയാൽ ഇത് അപകടകരമാണ്. ഫാറ്റി ലിവറിന് നാല് ഘട്ടങ്ങളാണുള്ളത്. ചെറിയതോതിലുള്ള ഫാറ്റി ലിവർ, സ്റ്റീറ്റോഹെപ്പറ്റൈറ്റിസ്, ഫൈബ്രോസിസ്, സിറോസിസ് എന്നിവയാണത്.
കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടി വീക്കവും കോശങ്ങൾക്ക് നാശവും സംഭവിച്ചാൽ അതിനെ നോൺ ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് (NASH) എന്ന് വിളിക്കുന്നു.
അമിതഭാരം, ശരീരത്തിലെ ഉയർന്ന കൊഴുപ്പ്, ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ഫാറ്റി ലിവർ അസുഖത്തിനുള്ള സാധ്യത വർധിപ്പിക്കും. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിലൂടെയും NAFLD, NASH എന്നീ അവസ്ഥകളെ തടയാൻ സാധിക്കും.
ഫാറ്റി ലിവർ ഉള്ളവരിലെ അഞ്ച് പ്രധാനപ്പെട്ട ലക്ഷണങ്ങൾ നോക്കാം
മഞ്ഞപ്പിത്തം
രോഗം വർധിച്ചാൽ കരളിൻ്റെ പ്രവർത്തനത്തിലെ മാറ്റവും ചർമ്മത്തിനടിയിൽ ബിലിറൂബിൻ അധികമായി അടിഞ്ഞുകൂടുന്നതും മൂലം മഞ്ഞപ്പിത്തം ബാധിച്ചേക്കാം.
വീർത്ത വയർ
ധാരാളം മദ്യം കഴിക്കുകയും വയറു വീർക്കുകയും ചെയ്യുന്നുവരാണെങ്കിൽ ഒരു ഡോക്ടറെ കണ്ടിരിക്കണം. ഇത് ഫാറ്റി ലിവറിൻ്റെ ലക്ഷണങ്ങളിലൊന്നായ അസ്സൈറ്റ് ആയിരിക്കാം.
വയറുവേദന
ഫാറ്റി ലിവർ ഉള്ളവരിൽ വയറുവേദന അല്ലെങ്കിൽ ഓക്കാനം ഉണ്ടായേക്കാം. വേദന സാധാരണയായി അടിവയറ്റിൽ വലതുവശത്താണ് ഉണ്ടാകുന്നത്. മൂക്കിൽ നിന്ന് രക്തസ്രാവം ഉൾപ്പെടെയുള്ള ചതവ് അല്ലെങ്കിൽ രക്തസ്രാവവും ഒരു ലക്ഷണമാണ്.
വിശപ്പില്ലായ്മ
ഫാറ്റി ലിവർ ഉള്ളവരിൽ സാധാരണഗതിയിൽ അവസാന ഘട്ടം വരെ രോഗലക്ഷണങ്ങളൊന്നും കാണാറില്ല. ശരീരഭാരം കുറയുന്നതും വിശപ്പില്ലായ്മയുമാണ് ഫാറ്റി ലിവറിൻ്റെ മറ്റ് രണ്ട് ലക്ഷണങ്ങൾ.