ഭീകരസംഘടനയായ ഐഎസിനെ പരാമർശിക്കുമ്പോൾ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് പ്രയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് യുഎഇ. ഐക്യരാഷ്ട്രസഭ സുരക്ഷ കൗൺസിലിൽ യു.എ.ഇ പ്രതിനിധി മുഹമ്മദ് അബുഷഹാബ് ആണ് നിലപാട് അറിയിച്ചത്.
അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഐഎസും അതിന്റെ അനുബന്ധ സംഘടനകളും ഉയർത്തുന്ന തുടർച്ചയായ ഭീഷണിയെക്കുറിച്ച് ചൊവ്വാഴ്ച നടന്ന സുരക്ഷാ കൗണ്‍സില്‍ വിലയിരുത്തി. സഹിഷ്ണുതയുടെ മതത്തെ ഹൈജാക്ക് ചെയ്യാൻ തീവ്രവാദികളെ അനുവദിക്കരുതെന്നും ഇസ്ളാമും തീവവാദികളും തമ്മില്‍ ഒരുബന്ധവുമില്ലെന്നും യുഎഇ വ്യക്തമാക്കി.
തങ്ങളുടെ അക്രമ പ്രചാരണങ്ങളെ ന്യായീകരിക്കാൻ തീവ്രവാദികൾ ഇസ്ലാമിനെ ദുരുപയോഗിക്കുകയാണെന്നും യുഎഇ പ്രതിനിധി പറഞ്ഞു. െഎഎസ് അടക്കം തീവ്രവാദ ഗ്രൂപ്പുകൾ മതത്തെ ചൂഷണം ചെയ്യുന്നത് തടയാൻ യുഎൻ സംവിധാനത്തോടും അംഗരാജ്യങ്ങളോടും യുഎഇ ആവശ്യപ്പെട്ടു.