രണ്ടാം ചാന്ദ്ര ദൌത്യത്തിനൊരുങ്ങി യുഎഇ. എമിറേറ്റ്സ് ലൂണാർ മിഷൻ രണ്ടാം ചാന്ദ്ര ദൗത്യത്തിന് ഒരുങ്ങുകയാണെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ ചാന്ദ്രദൗത്യ പദ്ധതി മാനേജർ ഡോ. ഹമദ് അൽ മർസൂഖി വ്യക്തമാക്കി. ദുബായിൽ സംഘടിപ്പിച്ച സ്പേസ് ഓപറേഷൻസ് സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
റാഷിദ് റോവറിനു പിന്നാലെ മറ്റൊരു റോവറിനെ അയയ്ക്കാനുള്ള ഡിസൈൻ രൂപകൽപനയിലാണ് രാജ്യം. അതേസമയം റോവറിന് പേര് നിശ്ചയിച്ചിട്ടില്ലെന്നും കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസയമം റാഷിദ് റോവർ ഏപ്രിൽ 25ന് ചന്ദ്രനിൽ ഇറങ്ങുന്നത് ഉറ്റുനോക്കിയിരിക്കുകയാണ് രാജ്യം. റാഷിദ് റോവറിനെയും വഹിച്ചുള്ള ലാൻഡർ ചന്ദ്രൻ്റെ സഞ്ചാരപഥത്തിലേക്കു പ്രവേശിച്ചുകഴിഞ്ഞു. എന്നാൽ റാഷിദ് റോവർ കടന്നു പോകുന്നത് അതിതീവ്ര ഘട്ടങ്ങളിലൂടെയാണെന്ന് യുഎഇ സ്പെയ്സ് ഏജൻസി വ്യക്തമാക്കി. ചന്ദ്രൻ്റെ അന്തരീക്ഷത്തിലെ വ്യത്യസ്ത താപനിലയാണ് പ്രധാന വെല്ലുവിളി സൃഷ്ടിക്കുന്നത്.