മൂന്ന് മാസത്തെ സന്ദർശന വിസ വീണ്ടും അവതരിപ്പിച്ച് യുഎഇ. ഖലീജ് ടൈംസിനാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്ന് മാസത്തെയോ 90 ദിവസത്തെയോ വിസ കഴിഞ്ഞ വർഷം അവസാനത്തോടെയാണ് റദ്ദിക്കായത്. പിന്നാലെ രാജ്യം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സന്ദർശകർക്കായി ദീർഘകാല 60 ദിവസത്തെ വിസ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
3 മാസത്തെ സന്ദർശന വിസ വീണ്ടും അവതരിപ്പിച്ചതോടെ സന്ദർശകർക്ക് 90 ദിവസം വരെ രാജ്യത്ത് തങ്ങാം. 90 ദിവസത്തേക്ക് യുഎഇ സന്ദർശിക്കാൻ തയ്യാറുള്ള ആളുകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ഐസിപി) യിലെ കോൾ സെന്റർ എക്സിക്യൂട്ടീവ് അറിയിച്ചു.
പുതിയ തീരുമാനം വഴി സന്ദർശകർക്ക് 90 ദിവസം വരെ യുഎഇയിൽ തങ്ങാൻ കഴിയും. എന്നിരുന്നാലും സേവന ദാതാവിനെ അടിസ്ഥാനമാക്കി അധിക ചിലവിൽ വിസ രാജ്യത്തിനുള്ളിൽ നീട്ടാവുന്നതാണ്. 90 ദിവസത്തെ സന്ദർശന വിസയുടെ ഫീസ് 1,500 ദിർഹം മുതൽ 2000 ദിർഹം വരെയാണ്.