ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനേത്തുടർന്ന് അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി മൂന്ന് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. അബുദാബിയിലെ സാമ്പത്തിക വികസന വകുപ്പുമായി ചേർന്നാണ് സിവിൽ ഡിഫൻസ് അതോറിറ്റി നടപടി സ്വീകരിച്ചത്.
അബുദാബിയിലെ നിരവധി സ്ഥാപനങ്ങളിലും ഗോഡൗണുകളിലും നടത്തിയ ഫീൽഡ് പരിശോധനയിലാണ് സുരക്ഷാ ലംഘനം കണ്ടെത്തിയത്. ചില കെട്ടിടങ്ങളിലെ സെൻട്രൽ ഗ്യാസ് ടാങ്കുകൾക്ക് ചുറ്റുമുള്ള വൃത്തിഹീനമായ അന്തരീക്ഷം അധികൃതർ കണക്കിലെടുത്തിട്ടുണ്ട്.
അടച്ചുപൂട്ടിയ സ്ഥാപനങ്ങളുടെ പേര് വിവരങ്ങൾ അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഉടമകളോട് എത്രയുംവേഗം നിയമലംഘനങ്ങൾ തിരുത്താൻ അതോറിറ്റി ആവശ്യപ്പെട്ടു.