ദുബായ് – അജ്മാൻ യാത്രയ്ക്കിടയിൽ ഡബിൾ ഡെക്കർ ബസിൽവെച്ച് യുവതി കുഞ്ഞിന് ജന്മം നല്കി. ഉഗാണ്ടക്കാരിയായ യുവതിയാണ് യാത്രക്കിടെ ഇന്റർസിറ്റി ബസിൽ പ്രസവിച്ചത്. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
ദുബായ് – അജ്മാൻ യാത്രയ്ക്കിടയിൽ യുവതിക്ക് അപ്രതീക്ഷിതമായി പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ബസ് ജീവനക്കാർ ഉടൻ വേണ്ട സജീകരണങ്ങൾ ചെയ്യുകയും അമ്മയെയും കുഞ്ഞിനെയും സുരക്ഷിതരായി ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ആർടിഎ-ബസ് ജീവനക്കാരുടെ സംഘം ആശുപത്രിയിലെത്തി യുവതിയെ അഭിനന്ദിക്കുകയും പൊതുഗതാഗത സേവനങ്ങൾക്കും സൂപ്പർ മാർക്കറ്റുകളിലും പണമടക്കാൻ ഉപയോഗിക്കുന്ന നോൽ കാർഡ് ആദ്യ സമ്മാനമായി നൽകുകയും ചെയ്തു.