സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയതായി റിപ്പോർട്ടുകൾ. ഇന്ത്യന്‍ മാധ്യങ്ങളാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.
ജി-20 ഉച്ചകോടിയിൽ സംബന്ധിക്കാൻ ഇന്തോനേഷ്യയിലേക്ക് പോകുന്നവഴി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ന് ഡൽഹിയിലെത്തുമെന്നും ഏതാനും മണിക്കൂറുകൾ നീളുന്ന ഔദ്യോഗിക സന്ദർശനം നടത്തുമെന്നുമായിരുന്നു അറിയിപ്പ്.
എന്നാൽ, സന്ദർശനം റദ്ദാക്കിയതായി വാർത്തകൾ വന്നു. കിരീടാവകാശിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ട് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കത്തയച്ചിരുന്നു. അതേസമയം, തിങ്കളാഴ്ച മുതൽ തുടങ്ങുന്ന ജി-20 ഉച്ചകോടിക്കിടെ മുഹമ്മദ് ബിൻ സൽമാനും നരേന്ദ്ര മോദിയും ബാലിയിൽ കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷ.