വൈറസ് സാന്നിധ്യത്തെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി സൗദി അറേബ്യ. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ തീരുമാനത്തെ തുടർന്നാണ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തുന്നത്.
ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ചെമ്മീൻ ഉൽപന്നങ്ങളിൽ വൈറ്റ് സ്പോട്ട് സിൻഡ്രോം എന്ന വൈറസ് സാന്നിധ്യമാണ് നിരോധനത്തിന് കാരണമായത്. സാമ്പിൾ പരിശോധിച്ചപ്പോൾ വൈറ്റ് സ്പോട്ട് സിൻഡ്രോം വൈറസ് പോസിറ്റീവ് എന്ന് ഫലങ്ങൾ കാണിച്ചിരുന്നു.
പരിശോധനാ റിപ്പോർട്ടിന് പിന്നാലെ സൗദിയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വൈറ്റ് സ്പോട്ട് സിൻഡ്രോം വൈറസിൻ്റെ അഭാവം ഉറപ്പാക്കാനും ഇന്ത്യ മതിയായ ഗ്യാരൻ്റി നൽകുന്നതുവരെ ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതിക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.