ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ എസ്-ബാൻഡ് റഡാർ സ്ഥാപിച്ചു. എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനാണ് റഡാർ സ്ഥാപിച്ചത്. ഗതാഗതമന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽ സുലൈത്തി ഉദ്ഘാടനം ചെയ്തു.
ഇറ്റാലിയൻ ലിയനാർഡോയുടേതാണ് റഡാർ. ഖത്തർ എയർ ട്രാഫിക് കൺട്രോൾ സെന്ററുമായി ബന്ധിപ്പിച്ചാണ് എസ്-ബാന്റ് റഡാർ പ്രവർത്തിക്കുക. രാജ്യത്തേക്ക് വരുന്നതും പോകുന്നതുമായ വിമാനങ്ങളെ നിരീക്ഷിക്കാനും വ്യോമഗതാഗതം സുഗമമാക്കാനും എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനുമാണ് എസ്-ബാൻഡ് റഡാർ സ്ഥാപിച്ചത്. കൃത്യമായ വിവരങ്ങൾ മാത്രമാണ് റഡാർ കൈമാറുക എന്നതാണ് പ്രത്യേകത.
എയർ ട്രാഫിക് കൺട്രോളർമാർ, പൈലറ്റുമാർ, ഏവിയേഷൻ അതോറിറ്റികൾ എന്നിവർക്ക് വിമാനങ്ങളുമായി ബന്ധപ്പെട്ട സിഗ്നലുകളെല്ലാം യഥാസമയം കൃത്യമായി റഡാർ നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.