എമിറേറ്റ്സ് ഐഡിയുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ മാറ്റം വന്നാല്‍ 30 ദിവസത്തിനകം യുഎഎ വ്യക്തിത്വ- പൗരത്വ വിഭാഗത്തെ അറിയിക്കണമെന്ന് നിര്‍ദ്ദേശം. മാറ്റമുണ്ടായത് മുതലുളള മുപ്പത് ദിവസങ്ങളാണ് കണക്കാക്കുകയെന്നും പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും തീരുമാനം ബാധകമാണെന്നും യുഎഇ സര്‍ക്കാര്‍ ഡിജിറ്റല്‍ വിഭാഗം അറിയിച്ചു.
സാധുവായ ഐഡി കാർഡുമായി ബന്ധപ്പെട്ട ഏതെങ്കിലും വിശദാംശങ്ങളില്‍ മാറ്റം വരുത്താന്‍ ICA വെബ്‌സൈറ്റ് വഴിയോ അതിന്റെ സ്‌മാർട്ട് ആപ്ലിക്കേഷനിലൂടെയോ അപേക്ഷിക്കാം. മാറ്റങ്ങൾ വരുത്തുന്നതിന് രേഖകളുടെ പകര്‍പ്പ് ഹാജരാക്കണമെന്നില്ലെന്നും സേവനങ്ങൾക്ക് 50 ദിർഹം ഫീസ് ഈടാക്കുമെന്നും ഫെഡറേഷന്‍ ഓഫ് ,െഎഡന്‍റിറ്റി -സി റ്റിസണ്‍ഷിപ്പ് അതോറിറ്റി അറിയിച്ചു.
യുഎഇയിലെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും സാധുതയുള്ള എമിറേറ്റ്സ് ഐഡി കാർഡ് നിർബന്ധമാണെന്നും ഐഡി കാർഡ് നേടുന്നതിനോ പുതുക്കുന്നതിനോ എന്തെങ്കിലും കാലതാമസം വരുത്തിയാൽ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്.വിവാഹം സംബന്ധമായ വിവരങ്ങൾ െഎഡിയില്‍ രേഖപ്പെടുത്തണമെന്നും ചില ദേശീയതകൾക്കായി ഭാര്യയുടെ പേരിന്‍റെ അവസാനഭാഗത്ത് മാറ്റങ്ങളുണ്ടാകുമെന്നും ഐസിഎ പറഞ്ഞു.
രാജ്യം വിടുന്നതിന് വേണ്ടിയോ ജോലി മാറുന്നതിനൊ യു.എ.ഇ റസിഡൻസ് വിസ റദ്ദാക്കാൻ ഉദ്ദേശിക്കുന്നവർ തങ്ങളുടെ ഐ.ഡി കാർഡുകൾ അതത് ജനറൽ ഡയറക്‌ടറേറ്റ് ഫോർ റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന് കൈമാറണമെന്നും നിര്‍ദ്ദേശമുണ്ട്.