അന്‍പത് രാജ്യങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാന്‍ യുഎഇ ഭരണാധികാരി പ്രഖ്യാപിച്ച വന്‍ ബില്യന്‍ മീല്‍സ് പദ്ധതി ലക്ഷ്യം കൈവരിച്ചതായി ഷെയ്ക്ക് മുഹമ്മദ് ബില്‍ റാഷിദ് അല്‍ മക്തൂം. അറുനൂറ് ദശലക്ഷം ആളുകൾക്ക് ഭക്ഷണമെത്താനുളള തുക വിവിധ സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും നിശ്ചയിച്ച ദിവസങ്ങൾക്ക് മുമ്പേ സമാഹരിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. നാനൂറ് ദശലക്ഷം ആളുകൾക്ക് വ്യക്തിപരമായി ഭക്ഷണമെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
26 ദിവസംകൊണ്ടാണ് ലോകശ്രദ്ധ നേടിയ സഹായപദ്ധതി ലക്ഷ്യം കൈവരിച്ചത്. മൂന്നേകാല്‍ ലക്ഷം ആളുകൾ വ്യക്തിഗതമായി സംഭാവനകൾ നല്‍കി. യുഎഇ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ സ്വീകാര്യതയാണ് ഇത്
വ്യക്തമാക്കുന്നതെന്നും ഈ സമൂഹം വെല്ലിവിളികൾ നേരിടുന്ന സഹജീവികളെ ചേര്‍ത്തുനിര്‍ത്തുന്നവരാണെന്നും ഷെയ്ക്ക് മുഹമ്മദ് പ്രതികരിച്ചു. ഷെയ്ക്ക് മുഹമ്മദ് റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ് വഴിയും ഇതര സംഘടകൾ വഴിയും സഹായമെത്തി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആളുകൾ വണ്‍ ബില്യന്‍ മീല്‍സിന്‍റെ ഭാഗമായി.
അമ്പത് രാജ്യങ്ങളിലെ ജനങ്ങൾക്ക് ഭക്ഷണമെത്തിക്കാന്‍ ലക്ഷ്യമിട്ട പദ്ധതി റമദാന്‍ ഒന്നിനാണ് ആരംഭിച്ചത്. പതിമൂന്ന് രാജ്യങ്ങളില്‍ ഭക്ഷണ വിതരണം തുടരുകയാണ്. റമദാന് ശേഷവും പദ്ധതി തുടരാനാണ് തീരുമാനം. യുദ്ധത്തിനും ദുരന്തങ്ങൾക്കും ഇരയായവര്‍, അഭയാര്‍ത്ഥികൾ, നിരാലംബര്‍, കുട്ടികൾ തുട
ങ്ങി സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കാണ് ഭക്ഷണമെത്തിക്കുക.