അല്‍ബേനിയയിലെ തിരാനയില്‍നിന്ന് അബുദാബിയിലേക്ക് പറന്നുയര്‍ന്ന വിമാനത്തിനാണ് ഇടിമിന്നലേറ്റു. വിമാനത്തിനുളളില്‍ വിലിയ ശബ്ദം കേൾക്കുകയും യാത്രക്കാര്‍ പരിഭ്രാന്തരായി നിലവിളിക്കുകയും ചെയ്തതോടെ വിമാനം അടിയന്തിരമായി നിലത്തിറക്കി.
വിസ് എയറിന്‍റെ ഡബ്ള്യു എ ഇസഡ് 7092 വിമാനമാണ് സുരക്ഷ കണക്കിലെടുത്ത് തിരിച്ചിറക്കിയത്. വിമാനം പറന്നുയര്‍ന്ന് അരമണിക്കൂര്‍ പിന്നിടുമ്പോഴാണ് മിന്നലേറ്റത്. വലിയ പ്രകാശവും ശബ്ദവും ഉണ്ടായെന്ന് യാത്രക്കാര്‍ പറയുന്നു. യാത്രക്കാര്‍ പരിഭ്രാന്തരായതോടെ വിമാനം തിരിച്ചിറക്കുകയാണെന്ന് പൈലറ്റ് വ്യ ക്തമാക്കിയെന്നും യാത്രക്കാര്‍ പറഞ്ഞു.
വിമാനത്തിന് ഇടിമിന്നലേറ്റതായും വിമാനകമ്പനിയും സ്ഥിരീകരിച്ചു. പരിചയസമ്പന്നനായ പൈലറ്റാണ് വിമാനം പറത്തിയതെന്നും സുരക്ഷ കണക്കിലെടുത്താണ് തിരിച്ചിറക്കിയതെന്നും വിമാന കമ്പനി വ്യത്തങ്ങൾ വ്യക്തമാക്കി. യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും വിമാന കമ്പനി വ്യക്തമാക്കി.
അതേസമയം മിന്നലിനെ തരണം ചെയ്യാനുളള മാര്‍ഗങ്ങൾ വിമാനങ്ങളിലുണ്ട്. ചിറകുകളും വാലുകളും ഉപയോഗിച്ച് ചാർജ് തുല്യമായി വിതരണം ചെയ്യുന്നതാണ് രീതി. ഇത്തരം സാഹചര്യങ്ങൾ നേരിടാന്‍ പൈലറ്റുമാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്.
മിന്നല്‍ ആക്രമണങ്ങൾ സാധാരണമാണെങ്കിലും യാത്രാ വിമാനങ്ങളില്‍ മിന്നല്‍ പ്രത്യാഘാതം അനുഭവപ്പെടുന്നത് അപൂര്‍വ്വമാണ്. ആധുനിക വിമാനങ്ങളില്‍ മിന്നല്‍ സുരക്ഷ ശക്തമാണെന്നും വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നു. 1967-ലാണ് അമേരിക്കയിൽ മിന്നൽ മൂലമുണ്ടായ അവസാന വിമാനാപകടം റിപ്പോര്‍ട്ട് ചെയ്തത്.