മൂന്ന് വർഷത്തിനിടെ മൂന്നാമത്തെ തെരഞ്ഞെടുപ്പ്, മത്സരത്തിനൊരുങ്ങി കുവൈറ്റ്‌  

Date:

Share post:

പാർലമെന്റ് തെരഞ്ഞെടുപ്പിനൊരുങ്ങി കുവൈറ്റ്. 15 വനിതകൾ ഉൾപ്പെടെ 207  സ്ഥാനാർഥികളാണ് ഇത്തവണ മത്സരിക്കുന്നത്. അഞ്ച് മണ്ഡലങ്ങളിൽ നിന്നായി 10 പേർ വീതം ആകെ 50 പേരെയാണ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കുക. കൂടാതെ പിരിച്ചുവിടപ്പെട്ട സഭയിലെ നാൽപതിലേറെ അംഗങ്ങളും ഏതാനും മുൻ എംപിമാരും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. 7.96 ലക്ഷം വോട്ടർമാരാണ് കുവൈറ്റിലുള്ളത്.

അതേസമയം തെര​ഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്നതിനും വിലയിരുത്തുന്നതിനുമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 50 ഓളം മാധ്യമപ്രവർത്തകരും കുവൈറ്റിലുണ്ടെന്ന് അധികൃതർ അറിയിച്ചു. മൂന്ന് വർഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്. ഏപ്രിൽ നാലിന് നിലവിൽ വന്ന പാർലമെന്റ് പിരിച്ചുവിട്ടിരുന്നു. തെരഞ്ഞെടുപ്പ് നടത്താൻ കുവൈറ്റ് അമീർ  ഉത്തരവിട്ടതിനെ തുടർന്നാണ് പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയുടെ അസാധാരണ യോഗം പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ പാർലമെന്റും സർക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ കഴിഞ്ഞ രണ്ട് അസംബ്ലികളും കാലാവധി പൂർത്തിയാക്കാതെ തന്നെ പിരിച്ച് വിടുകയായിരുന്നു.

2022 സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പ് അസാധുവാക്കുകയും 2020ലെ പാർലമെന്റ് പുനഃസ്ഥാപിക്കുകയും ചെയ്തതായി മാർച്ചിൽ ഭരണഘടനാ കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് നവാഫിന്റെ നേതൃത്വത്തിലുള്ള 15 അംഗ മന്ത്രിസഭ ഏപ്രിൽ നാലിന് നിലവിൽ വന്നു. പിന്നീട് അമീറിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ഈ മന്ത്രിസഭ പിരിച്ചുവിട്ടു. ഇതോടെ രാജ്യം വീണ്ടും ഒരു തെരഞ്ഞെടുപ്പിന് കൂടി സാക്ഷിയാകേണ്ടി വരികയാണിപ്പോൾ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...