367 മില്യൺ യുഎസ് ഡോളറിന്റെ ബെയ്രക്തർ ടിബി2 ഡ്രോണുകൾ വാങ്ങാൻ തുർക്കിയുമായി നേരിട്ട് കരാർ ഒപ്പിട്ടതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം. കുവൈത്ത് സേനയുടെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനാണ് മധ്യസ്ഥർ ഇല്ലാതെ ഇരു സർക്കാരുകളും ഒപ്പുവെച്ച കരാർ എന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സൈനിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും ഇന്റലിജൻസ് വിവരങ്ങൾ നൽകാനും ഡ്രോണുകൾക്ക് ഉയർന്ന സാങ്കേതിക ശേഷിയുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.
ലേസർ മിസൈലുകളും സ്മാർട്ട് ബോംബുകളും ഉൾപ്പെടെ വിവിധ ആയുധങ്ങൾ വഹിക്കാനുള്ള കഴിവും ഡ്രോണുകൾക്കുണ്ട്. ഇത്തരത്തിലുള്ള ഡ്രോണുകൾ 2019 ജൂലൈയിൽ കുവൈറ്റിൽ പരീക്ഷിച്ചതായും ഉയർന്ന താപനില, കാറ്റ്, മണൽ കൊടുങ്കാറ്റ് തുടങ്ങിയ പ്രയാസകരമായ കാലാവസ്ഥകൾക്കിടയിൽ താൽക്കാലികമായി നിർത്താതെ 27 മണിക്കൂറും 3 മിനിറ്റും പറന്നിരുന്നു.ലോകത്തിലെ ഏറ്റവും മികച്ച ഡ്രോണുകളാണ് Bayraktar TB2 ഡ്രോണുകൾ. ഡ്രോണിന്റെ നീളം 6.5 മീറ്ററും വീതി 12 മീറ്ററും ആണ്. ഡ്രോണിന് 24 മണിക്കൂർ ഇടവേളയില്ലാതെ പറക്കാൻ കഴിയും, പരമാവധി 650 കിലോഗ്രാം ലോഡുമായി 130 കിലോമീറ്റർ വേഗതയിൽ പറക്കാം.