ഇന്ന് വിപണി തുറന്നപ്പോൾ ദുബായിൽ സ്വർണ്ണവില ഗ്രാമിന് രണ്ട് ദിർഹമാണ് കുറഞ്ഞത്. അമേരിക്കയിലുണ്ടായ സാമ്പത്തിക അനുശ്ചിതത്വത്തെ തുടർന്നുള്ള ആഗോള നിരക്കുകളിലെ ഇടിവാണ് ഇതിന് കാരണം.
ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ ഡാറ്റ അനുസരിച്ച് ഇന്നലത്തെ 239.0 ദിർഹത്തെ അപേക്ഷിച്ച് ഇന്ന് രാവിലെ 24 കാരറ്റ് ഗ്രാമിന് 237.25 ദിർഹം എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. 22 കാരറ്റ് ഗ്രാമിന് 219.5 ദിർഹം, 21 കാരറ്റ് ഗ്രാമിന് 212.5 ദിർഹം, 18 കാരറ്റ് ഗ്രാമിന് 182.25 ദിർഹം എന്നിങ്ങനെയാണ് വിപണിയിലെ സ്വർണ്ണ വില. സ്‌പോട്ട് ഗോൾഡ് 0.14 ശതമാനം ഇടിഞ്ഞ് ഔൺസിന് 1,957.48 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.