ഉടമയറിയാതെ ഫാമിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ സംഭവത്തില്‍ രണ്ട് തൊഴിലാളികളെ അബുദാബി പൊലീസ് അറസ്റ്റുചെയ്തു. കഞ്ചാവ് വളർത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അബുദാബി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ഇരുവരേയും കസ്റ്റഡിയിലെടുക്കുകയും ആയിരുന്നു.
ചട്ടികളില്‍ നട്ടുവളര്‍ത്തിയ 14 കഞ്ചാവ് ചെടികളും പൊലീസ് കണ്ടെത്തി.
താമസക്കാർക്കിടയിൽ കഞ്ചാവ് പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ പ്രവര്‍ത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കി. കഞ്ചാവ് പ്രചരിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തുവെന്ന കുറ്റമാണ് ഇരുവർക്കുമെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കഞ്ചാവ് ചെടികൾ പിഴുതെറിയാന്‍ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.
ഫാമുടമയെ കബളിപ്പിച്ചാണ് പ്രതികൾ കഞ്ചാവ് കൃഷി ചെയ്തത്. ഫാമുടമ ഫാമിൽ സന്ദര്‍ശനം നടത്താറില്ലായിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തി.
അതേസമയം സമാന സംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കാനുളള മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ക്രിമിനൽ സെക്യൂരിറ്റി മേഖലയിലെ ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ താഹെർ ഗരീബ് അൽ ദഹേരി വ്യക്തമാക്കി.
തൊഴിലാളികളെ പതിവായി നിരീക്ഷിക്കമെന്നും അവർക്ക് നിർദ്ദേശങ്ങൾ നൽകണമെന്നും ഫാം ഉടമകളോട് പൊലീസ് നിര്‍ദ്ദേശിച്ചു. മയക്കുമരുന്ന് ഇടപാടുകൾ തടയാന്‍ പൊലീസിനൊപ്പം ഉദ്യോഗസ്ഥരും ജനങ്ങളും സഹകരിക്കണമെന്നും പോലീസ് പറഞ്ഞു.