ഈദ് അല്‍ ഫിത്തറിനോടുബന്ധിച്ചുളള അവധി ദിവസങ്ങളില്‍ യുഎഇ വിമാനത്താവളങ്ങളില്‍ യാത്രാതിരക്കേറും. റമദാൻ മാസത്തിന്റെ അവസാനത്തിലും ഈദ് അൽ ഫിത്തർ അവധി ദിനങ്ങളിലും നാട്ടിലേക്ക് പോകുന്നവരുടേയും തിരച്ചെത്തുന്നവരുടേയും എണ്ണം വര്‍ദ്ധിക്കുമെന്നാണ് കണക്കുകൾ. ഗൾഫ് മേഖലയില്‍നിന്ന് ദുബായില്‍ അവധി ആഘോഷിക്കാനെത്തുന്നവരുടെയും സഞ്ചാരികളുടേയും എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകും.
അതേ സമയം എല്ലാവിധ യാത്രക്കാരേയും സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. ഏപ്രിൽ 29 മുതൽ മെയ് 9 വരെ ഏകദേശം 1.9 ദശലക്ഷം യാത്രക്കാർ
അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നുപോകുമെന്നാണ് പ്രതീക്ഷ. പ്രതിദിന ശരാശരി യാത്രികരുടെ എണ്ണം 177,000 ആണ്. മെയ് 7ന് യാത്രക്കാരുടെ എണ്ണം രണ്ട് ലക്ഷം കവിയുമെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. യാത്രക്കാര്‍ക്ക് സുഗമവും സുഖപ്രദവുമായ അനുഭവം ഉറപ്പാക്കാൻ ദുബായ് എയർപോർട്ട്സ് എയർലൈനുകൾ, കൺട്രോൾ അതോറിറ്റികൾ, വാണിജ്യ, സേവന പങ്കാളികൾ എന്നിവരുമായി സംയോജിച്ചുളള പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്നുണ്ട്.
അതേ സമയം നിയന്ത്രണങ്ങളെക്കുറിച്ചും ആവശ്യമായ രേഖകളെകുറിച്ചും കൃത്യമായി അറിഞ്ഞിരുന്നാല്‍ തിരക്കിനിടെ യാത്ര സുഗമാമാക്കാനാകും.ലഭ്യമായ ഇടങ്ങളിലെ ഓൺലൈൻ ചെക്ക്-ഇൻ ഉപയോഗിക്കുകയാണെങ്കില്‍ തിരക്ക് ഒഴിവാക്കാം. 12 വയസ്സിന് മുകളിലുള്ള യാത്രക്കാർക്ക് സ്മാർട്ട് ഗേറ്റ്സ് വഴി പാസ്പോർട്ട് നിയന്ത്രണ പ്രക്രിയ വേഗത്തിലാക്കാനും കഴിയും.
ടെർമിനൽ 1-ൽ നിന്ന് പുറപ്പെടുകയാണെങ്കിൽ മൂന്ന് മണിക്കൂർ മുമ്പ് എയർപോർട്ടിൽ എത്തിച്ചേരേണ്ടതുണ്ട്. ടെർമിനൽ 3-ൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് എമിറേറ്റിന്റെ ചെക്ക്-ഇൻ, സെൽഫ് സർവീസ് ചെക്ക്-ഇൻ സൗകര്യങ്ങൾ ഉപയോഗിക്കാനാകുമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.