യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ മകൾ ഷെയ്ഖ മഹ്റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അമ്മയായി.
കഴിഞ്ഞ വർഷമാണ് ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂം- ഷെയ്ഖ മഹ്റ രാജകീയ വിവാഹം നടന്നത്. പെൺകുഞ്ഞിനാണ് ദമ്പതികൾ ജന്മം നൽകിയത്. ഈ വർഷം ഫെബ്രുവരിയിൽ തന്നെ ദമ്പതികൾ പെൺകുട്ടിയാണെന്ന് വെളിപ്പെടുത്തൽ നടത്തിയിരുന്നു.
പെൺകുട്ടിയുടെ പേരും ദമ്പതികൾ ഇൻസ്റ്റഗ്രാംവഴി പങ്കുവെച്ചു. ഷെയ്ഖ മഹ്റ ബിൻത് മന ബിൻ മുഹമ്മദ് അൽ മക്തൂം എന്നാണ് കുഞ്ഞ് രാജകുമാരിയുടെ പേര്.